![]() |
പ്രതീകാത്മക ചിത്രം |
ഇടുക്കി: മുണ്ടക്കയം | സോഷ്യൽ മീഡിയ പരിചയം മുതലാക്കി 14കാരിയുടെ വീട്ടിൽ എത്തി രണ്ട് ദിവസം ഒളിച്ചു താമസിച്ച് കുട്ടിയെ പീഡിപ്പിച്ച 17 കാരൻ അറസ്റ്റിൽ. മുണ്ടക്കയത്താണ് സംഭവം നടന്നത്. പാലക്കാട് ചിറ്റൂർ സ്വദേശിയായ 17 കാരനാണ് പിടിയിലായത്. മുണ്ടക്കയം സ്വദേശിനിയാണ് പെൺകുട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് പെൺകുട്ടിയെ 17 കാരൻ പരിചയപ്പെട്ടത്.
തുടർന്ന് പീഡനത്തിനായി പദ്ധതി തയാറാക്കി. പാലക്കാട്ട് നിന്നും പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി രണ്ട് ദിവസം ആരുമറിയാതെ പെൺകുട്ടിയുടെ മുറിയിൽ കഴിഞ്ഞു. പ്രതിക്കുള്ള ഭക്ഷണം അടക്കം കൊണ്ടുവന്നു കൊടുത്തത് പെൺകുട്ടിയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം തിരികെ പാലക്കാട്ടേക്ക് മടങ്ങാനായി മുറിക്ക് പുറത്തിറങ്ങിയ പ്രതിയെ പെൺകുട്ടിയുടെ മുത്തഛൻ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആരാണെന്ന് ചോദിച്ചപ്പോൾ പെൺകുട്ടി കൂട്ടുകാരനാണെന്നാണ് മറുപടി നൽകിയത്. എന്നാൽ സംശയം തോന്നിയ വീട്ടുകാർ പെൺകുട്ടിയുടെ മൊബൈൽ പരിശോധിച്ചതോടെ സംഭവം പിടികിട്ടി. ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് പാലക്കാട്‌നിന്നും പ്രതി അറസ്റ്റിലാകുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !