മുംബൈ: ഗ്ലാമർ വേഷങ്ങൾ പലപ്പോഴും നടിമാർക്ക് പണി കൊടുക്കാറുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബോളിവുഡ് സുന്ദരി മൗനി റോയിയുടെ വീഡിയോയാണിത്. ഗ്ലാമർ വേഷത്തിൽ അന്ധേരിയിലെ ഒരു സ്റ്റുഡിയോയിൽ എത്തിയതായിരുന്നു നടി.
ഡീപ് ബാക്ക് നെക്ക് ഉള്ള പ്രിന്റഡ് വസ്ത്രമാണ് മൗനി ധരിച്ചത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ വസ്ത്രത്തിന്റെ ഒരുഭാഗം ശരീരഭാഗത്തുനിന്നും മാറിയ അവസ്ഥയിലായിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെ മൗനി ഉടന്‍ തന്നെ കാറിലേക്ക് ഓടിക്കയറുകയായിരുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വസ്ത്രം ചേരുന്നില്ലെന്ന് സ്വയം തോന്നുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഇത് ധരിച്ച് പൊതുസ്ഥലത്ത് എത്തുന്നതെന്ന് വിമര്‍ശകര്‍ ചോദിക്കുന്നത്. വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും എത്തിയിട്ടുണ്ട്.
ഇതിനിടെ ആരാധകരും മാധ്യമ പ്രവർത്തകരും നടിയെ വളഞ്ഞു. ഫോട്ടോയെടുപ്പ് തകൃതിയായി തുടരുന്നതിനിടെയാണ് വസ്ത്രം ശരീര ഭാഗത്തു നിന്നും മാറിയത് നടി ശ്രദ്ധിക്കുന്നത്.
ചുറ്റും ക്യാമറ കണ്ണുകളായതിനാൽ തന്നെ പണി പാളുമോയെന്ന് ഭയന്ന് നടി ഓടി സമീപത്തെ റോഡിൽ കിടക്കുന്ന തന്‍റെ കാറിലേക്ക് കയറുന്നതാണ് വീഡിയോ. നിരവധി പേരാണ് വീഡിയോ കണ്ടത്.
അതേസമയം, രണ്‍ബിര്‍ കപൂര്‍-ആലിയ ഭട്ട് ചിത്രം ബ്രഹ്‌മാസ്ത്രയില്‍ ആണ് മൗനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദമയന്തി ആയാണ് മൗനി എത്തുക. ദേവോന്‍ കാ ദേവ് മഹാദേവ്, നാഗിന്‍ സീരിസുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് മൗനി റോയ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !