തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി 12 ജില്ലകളിലെ 32 വാർഡുകളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും സെപ്റ്റംബർ 20 വരെ അവസരം. കരട് വോട്ടർപട്ടിക www.lsgelection.kerala.gov.in ലും ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും സെപ്റ്റംബർ ആറിന് പ്രസിദ്ധീകരിച്ചിരുന്നു. ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ കരട് വോട്ടർപട്ടികയിൽ തുടർ നടപടി സ്വീകരിച്ച് സെപ്റ്റംബർ 30 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
2021 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. എല്ലാ വോട്ടർമാരും അവസരം പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അഭ്യർത്ഥിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !