ന്യൂഡൽഹി: ഇന്ത്യയുടെ ട്വന്റി20 നായകസ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. യു.എ.ഇയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ക്യാപ്ടൻ സ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കി കോഹ്ലി ബി.സി.സി.ഐയ്ക്ക് കത്ത് നൽകി. അതേസമയം ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്ടൻ സ്ഥാനത്ത് തുടരുമെന്നും കോഹ്‌ലി അറിയിച്ചു. മൂന്നു ഫോർമാറ്റിലും ക്യാപ്ടനായി തുടരുന്നതിന്റെ അമിത സമ്മർദ്ദവും ക്യാപ്ടൻ സ്ഥാനം ഒഴിയുന്നതിന് കോഹിലിയെ പ്രേരിപ്പിച്ചു എന്നാണ് റിപ്പോർട്ട്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നയിക്കുന്ന കോഹ്ലിക്ക് ഒരുവട്ടംപോലും കിരീടം സ്വന്തമാക്കാനായിട്ടില്ല. ഈ ഘടകവും കോഹ്ലിയുടെ തീരുമാനത്തെ സ്വാധീനച്ചെന്ന് വിലയിരുത്തപ്പെടുന്നു.
കോഹ്ലി ലോകകപ്പിന് ശേഷം നായക സ്ഥാനം ഒഴിയുമെന്ന് നേരത്തേ അഭ്യൂങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നോ താരത്തിന്റെ ഭാഗത്ത് നിന്നോ സ്ഥിരീകരണമുണ്ടായില്ല.
🇮🇳 ❤️ pic.twitter.com/Ds7okjhj9J
— Virat Kohli (@imVkohli) September 16, 2021
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !