തൃശൂർ| പാലിയേക്കര ടോള്‍ പ്ലാസയില്‍ കൂട്ടിയ നിരക്കുകള്‍ നിലവില്‍വന്നു.അഞ്ച് രൂപ മുതൽ 50 രൂപ വരെ വർധനവാണ് വരുത്തിയിരിക്കുന്നത്. കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി ഇരുവശത്തേക്കും 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വർധിപ്പിച്ചു. പ്രതിമാസ യാത്രാനിരക്കില്‍ 10 രൂപ മുതല്‍ 50 രൂപയുടെ വര്‍ധനവുണ്ട്. ഓരോ സാമ്പത്തിക വര്‍ഷത്തെയും ദേശീയ മൊത്തനിലവാര സൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് വര്‍ഷംതോറും സെപ്റ്റംബര്‍ ഒന്നിന് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌ക്കരിക്കുന്നത്.
ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 130 രൂപ എന്നത് 140 ആക്കി വര്‍ധിപ്പിച്ചു. ഒന്നില്‍ കൂടുതല്‍ യാത്രയ്ക്കുള്ള നിരക്കില്‍ 190 രൂപയായിരുന്നത് 205 രൂപയാക്കി വർധിപ്പിച്ചു. ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള നിരക്ക് 255 രൂപയായിരുന്നത് 275 രൂപയായി ഉയർത്തി. ഒന്നിലേറെ യാത്രയ്ക്ക് 385 രൂപയുണ്ടായിരുന്നത് 415 രൂപയാക്കി വര്‍ധിപ്പിച്ചു. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 410 രൂപയുണ്ടായിരുന്നത് 445 രൂപയും ഒരു ദിവസം ഒന്നിലേറെ യാത്രയ്ക്ക് 665 രൂപയും എന്ന നിലയിലും വർധിപ്പിച്ചു. കരാറനുസരിച്ചുള്ള പ്രവർത്തികൾ പൂർത്തീകരിച്ചിട്ടില്ലെന്ന ആക്ഷേപത്തിനിടയിലാണ് ടോൾ നിരക്ക് പ്രതിവർഷവും വർധിപ്പിക്കുന്നത്. 2028 വരെ പാലിയേക്കരയിൽ ടോൾ പിരിക്കാം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !