അബുദാബി: വരുന്ന 50 വര്‍ഷം സംഭവബഹുലമായിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തന പദ്ധതി വ്യക്തമാക്കി യു.എ.ഇ. സര്‍ക്കാര്‍. സാമൂഹികവും രാഷ്ട്രീയവും സാമ്ബത്തികവുമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള 10 തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള 50 പദ്ധതികളാണ് യു.എ.ഇ. നടപ്പാക്കുക.
യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പദ്ധതികള്‍ നടപ്പാക്കുക.
സാധ്യമായ ഏറ്റവുംമികച്ച ജീവിതസാഹചര്യവും ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ പ്രഥമലക്ഷ്യമെന്ന് ശൈഖ് ഖലീഫ പറഞ്ഞു. യു.എ.ഇ.യുടെ അടുത്ത യാത്ര വിശാലവും വികസനോമുഖവുമായ ഒട്ടേറെ ആശയങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ളതാണ്. സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തിക്കൊണ്ടുള്ള വികസന പദ്ധതികളിലേക്ക് നയിക്കുന്ന സമ്ബദ്വ്യവസ്ഥയാണ് യു.എ.ഇ.യുടേതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കൊടിക്കീഴില്‍ ഒരു നേതാവിന്റെ നേതൃത്വത്തില്‍ ശക്തമായ ഒരു സാമ്ബത്തികശക്തിയായാണ് യു.എ.ഇ.യുടെ 50 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. വരാനിരിക്കുന്ന 50 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും യു.എ.ഇ. സ്ഥാപകരുടെ ഉദാത്തവും ശക്തവുമായ ആശയധാരകളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും വിശദീകരിച്ചു.
സ്ഥാപനങ്ങളുടെ ഐക്യത്തിന് കരുത്തേകുന്നതും സുസ്ഥിര സമ്ബദ്വ്യവസ്ഥയ്ക്ക് അടിത്തറപാകുന്നതും സാമൂഹികസമൃദ്ധി ഉറപ്പാക്കുന്നതുമായ 10 തത്ത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് 50 വര്‍ഷത്തെ യാത്ര ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !