തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയും ആറു വയസുള്ള മകനും കിണറ്റില്‍ ചാടി മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു, മകന്‍ രജിന്‍ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബിന്ദു, ഭര്‍ത്താവ് രജിലാലിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നു. പൊള്ളലേറ്റ രജിലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിന്റെ രണ്ടാം വിവാഹമാണ്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.
മൂന്നു വര്‍ഷം മുന്‍പാണ് ബിന്ദുവിന്റെയും രജിലാലിന്റെയും വിവാഹം. ഇവരുടെ വീട്ടില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകുമായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഫയര്‍ഫോഴ്സ് എത്തിയാണ് ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെടുത്തത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !