600 രൂപ കൊടുത്ത് രണ്ട് ടിക്കറ്റെടുത്തു, സുഹൃത്ത് പറ്റിച്ചു; നിയമ നടപടിയ്‌ക്കൊരുങ്ങി സെയ്തലവി

0
600 രൂപ കൊടുത്ത് രണ്ട് ടിക്കറ്റെടുത്തു, സുഹൃത്ത് പറ്റിച്ചു; നിയമ നടപടിയ്‌ക്കൊരുങ്ങി സെയ്തലവി | He bought two tickets for Rs 600 and his friend got stuck; Sethalavi ready for legal action

ദുബായ്:
ലോട്ടറിയടിച്ചെന്ന് പറഞ്ഞ് നാട്ടിലെ സുഹൃത്ത് അഹമ്മദ് പറ്റിക്കുകയായിരുന്നുവെന്ന് പ്രവാസി സെയ്തലവി. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അറുനൂറ് രൂപ ഗൂഗിൾ പേ വഴി അഹമ്മദിന് അയച്ചുകൊടുത്ത് രണ്ട് ടിക്കറ്റ് എടുക്കുകയായിരുന്നുവെന്നും സെയ്തലവി പറഞ്ഞു.

സെപ്തംബർ പതിനൊന്നിനാണ് രണ്ടു ലോട്ടറി ടിക്കറ്റ് വാങ്ങിയത്. ഗൂഗിൾ പേ വഴി പണം അയച്ചതിന്റെ സന്ദേശം തന്റെ കൈവശമുണ്ടെന്നും, ടിക്കറ്റ് എടുത്തു നൽകിയിട്ടില്ലെന്ന് അഹമ്മദ് പറയുന്നത് എന്തുകൊണ്ടാണെന്നറിയില്ലെന്നും സെയ്തലവി പറഞ്ഞു.

പതിനൊന്നാം തിയതി അഹമ്മദ് വാട്‌സാപ്പ് വഴി ടിക്കറ്റ് അയച്ചു തന്നിരുന്നു. എന്നാൽ അത് ഡിലീറ്റായിപ്പോയി.ലോട്ടറി ഫലം വന്ന ദിവസം വൈകിട്ട് തനിക്കാണ് സമ്മാനമെന്നും പറഞ്ഞ് TE 645465 എന്ന ടിക്കറ്റിന്റെ ചിത്രം അയച്ചുതരികയായിരുന്നുവെന്നും, അതിനാലാണ് തെറ്റിദ്ധാരണ ഉണ്ടായതെന്നും സെയ്തലവി വ്യക്തമാക്കി.

പതിനൊന്നാം തിയതി അയച്ച ടിക്കറ്റ് കണ്ടെടുക്കാൻ നിയമവഴി തേടുമെന്നും അദ്ദേഹം പറഞ്ഞു. ഫലം പ്രഖ്യാപിച്ച ദിവസം അയച്ച ടിക്കറ്റും ഫലം വന്ന ദിവസം അയച്ച ടിക്കറ്റും ഒന്നാണെന്നായിരുന്നു സെയ്തലവി കരുതിയിരുന്നത്.ലോട്ടറി ടിക്കറ്റ് സെയ്തലവിയുടെ വാട്‌സാപ്പില്‍ അയച്ചത് തമാശയ്ക്കായിരുന്നെന്നും അഹമ്മദ് നേരത്തെ പ്രതികരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !