പ്ലസ് വണ്ണിന് ഇത്തവണ പുതിയ ബാച്ച് അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍. ഇക്കൊല്ലവും പൂര്‍ണ്ണതോതില്‍ അധ്യയനം നടക്കാന്‍ സാധ്യത കുറവായതിനാല്‍ പുതിയ ബാച്ച് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതേസമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്ളതിനാല്‍ ഒരു കുട്ടിക്ക് പോലും പഠനം നഷ്ടമാകില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
പതിവ് പോലെ സീറ്റ് കൂട്ടല്‍ മാത്രമാണ് ഇക്കുറിയും നടന്നത്. പക്ഷെ ഇതുകൊണ്ടുമാത്രം ഇഷ്ട വിഷയം പഠിക്കണമെന്ന് വിദ്യാര്‍ത്ഥികളുടെ ആഗ്രഹം നടക്കുമെന്ന് ഉറപ്പാക്കാനാകില്ല. ട്രെയല്‍ അലോട്‌മെന്റ് പൂര്‍ത്തിയപ്പോള്‍ ഫുള്‍ എ പ്ലസ് കുട്ടികള്‍ പോലും ഇഷ്ട വിഷയം കിട്ടാതെ നിരാശയിലാണ്. ഇതിനുപിന്നാലെയാണ് പുതിയ ബാച്ചുകള്‍ വേണമെന്ന ആവശ്യം ശക്തമായത്.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണ് പ്രവേശനം. ഹയര്‍ സെക്കന്ററി ഡയറക്ടേററ്റിന്റെ വെബ്സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിക്കുക. പട്ടികയില്‍ ഇടംപിടിക്കുന്ന വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കള്‍ക്കൊപ്പം സ്‌കൂളിലെത്തുകയും പ്രവേശനടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !