അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ ഗ്രീന്‍ പട്ടിക പുതുക്കി

0
അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ ഗ്രീന്‍ പട്ടിക പുതുക്കി | Abu Dhabi has updated its green list of countries that do not require quarantine

അബുദാബി: അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക അബുദാബി മീഡിയ ഓഫീസ് പുറത്തുവിട്ടു. സെപ്റ്റംബര്‍ ഒന്ന് യുഎഇ സമയം രാത്രി 12 മണി മുതല്‍ പുതിയ പട്ടിക നിലവില്‍ വരും. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ അബുദാബിയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അല്‍ബേനിയ, അര്‍മേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബഹ്‌റൈന്‍, ബെല്‍ജിയം, ഭൂട്ടാന്‍, ബ്രൂണെ, ബള്‍ഗേറിയ, കാനഡ, ചൈന, കൊമോറോസ്, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, ജര്‍മ്മനി, ഗ്രീസ്, ഹോങ്കോങ്, ഹംഗറി, ഇറ്റലി, ജപ്പാന്‍, ജോര്‍ദാന്‍, കുവൈത്ത്, കിര്‍ഗിസ്ഥാന്‍, ലക്‌സംബര്‍ഗ്, മാല്‍ദീവ്‌സ്, മാള്‍ട്ട, മൗറീഷ്യസ്, മല്‍ഡോവ, മൊണാകോ, നെതര്‍ലന്‍ഡ്, ന്യൂസീലന്റ്, നോര്‍വെ, ഒമാന്‍, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, അയര്‍ലാന്‍ഡ്, റൊമാനിയ, സാന്‍ മറിനോ, സൗദി അറേബ്യ, സെര്‍ബിയ, സീഷ്യെല്‍സ്, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ, സൗത്ത് കൊറിയ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‌വാന്‍, താജികിസ്ഥാന്‍, തുര്‍ക്‌മെനിസ്ഥാന്‍, ഉക്രൈന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച്‌ പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും. അതേസമയം കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച്‌ 28 ദിവസമെങ്കിലും പൂര്‍ത്തിയായവര്‍ക്ക് അബുദാബിക്കും, ബഹ്‌റൈന്‍, ഗ്രീസ്, സെര്‍ബിയ, സീഷ്യെല്‍സ് എന്നീ രാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുമ്ബോള്‍ ക്വാറന്റീന്‍ ആവശ്യമില്ല.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !