തിരുവനന്തപുരം: ഈ സമ്ബത്തിക വര്‍ഷത്തെ വാഹന നികുതി അടക്കേണ്ട അവസാന തിയതി ദീര്‍ഘിപ്പിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്‌റ്റേജ്, കോണ്‍ട്രാക്‌ട് കരിയേജുകളുടെ ഈ സാമ്ബത്തിക വര്‍ഷത്തെ ആദ്യത്തെ രണ്ട് ത്രൈമാസ ക്വാര്‍ട്ടറുകളിലെ വാഹന നികുതി അടയ്‌ക്കേണ്ട അവസാന തീയതിയാണ് നീട്ടി നല്‍കിയത്. സെപ്റ്റംബര്‍ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്ബത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി. നികുതി അടക്കേണ്ട തീയതി ഇന്ന്, 31/08/2021 ന് അവസാനിക്കെയാണ് സര്‍ക്കാര്‍ സമയം നീട്ടി നല്‍കിയത്. വാര്‍ഷിക/ ക്വാര്‍ട്ടര്‍ നികുതി അടയ്‌ക്കേണ്ട എല്ലാ വാഹന ഉടമകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !