മലപ്പുറം: പ്ലസ്ടു സ്‌പെഷ്യല്‍ ഫീസ് ഇനത്തില്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണം പിരിക്കാനുള്ള നീക്കത്തിനെതിരെ പരാതി നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ രംഗത്ത് വന്ന പ്ലസ്ടു വിദ്യാര്‍ഥി എം ടി മുര്‍ഷിദിനെ മുസ്‌ലിം ലീഗ് കോഡൂര്‍ ചോലക്കല്‍ യൂനിറ്റ് ആദരിച്ചു. സ്‌പെഷ്യല്‍ ഫീസിനെതിരെ വിദ്യാര്‍ഥി മുര്‍ഷിദായിരുന്നു ആര്‍ ഡി ഡിക്കും പൊതുവിദ്യാഭ്യാസ വകുപ്പിനും രേഖാമൂലം പരാതി നല്‍കിയത്. തുടര്‍ന്ന് വിഷയം പരിശോധിച്ച സര്‍ക്കാര്‍ ഫീസ് നിരക്ക് പിന്‍വലിച്ചു. കെ എം സി സി ജിദ്ദാ പ്രസിഡന്റ് പി കെ ഷരീഫ് ട്രോഫി നല്‍കി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഷിഹാബ് ആമ്യന്‍, സെക്രട്ടറി പാലോളി നജ്മുദ്ദീന്‍, ജോ. സെക്രട്ടറി സി എച്ച് സൈനുദ്ദീന്‍, രക്ഷാധികാരികളായ ഹനീഫ ഹാജി, സി. എച്ച്. ഷംസുദ്ദീന്‍, യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ് സി എച്ച്. ഫൈസല്‍, സെക്രട്ടറി പി.പി. സല്‍മാന്‍, കെ.ടി. ഹംസകുട്ടി സലാം, എ. ഷാഫി, സഹല്‍ പറവത്ത്, സി എച്ച് അദിനാന്‍, ഷാനിദ്, അയ്യൂബ് ആമ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !