തിരുവനന്തപുരം: എ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇ ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയില്‍ ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണ്. സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാറിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'കെടി ജലീല്‍ ഇഡി ചോദ്യം ചെയ്തയാളാണ്, ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയില്‍ അദ്ദേഹത്തിന് കൂടുതല്‍ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നത്. ഏതായാലും കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ട മേഖലയല്ല. സാധാരണഗതിയില്‍ സംസ്ഥാന ഗവണ്‍മെന്റ് ആവശ്യമായ നടപടി എടുത്തുകൊണ്ടിരിക്കുന്നതാണ്. അദ്ദേഹം പരാമര്‍ശിച്ച ബാങ്കിന്റെ കാര്യത്തില്‍ കോര്‍പ്പറേറ്റീവ് ഡിപാര്‍ട്ട്‌മെന്റ് കര്‍ശന നടപടിയിലേക്ക് നീങ്ങിയതാണ്. ഇപ്പോള്‍ ഒരു കോടതിയുടെ സ്‌റ്റേ നിലവില്‍ക്കുന്നതിനാലാണ് മറ്റു നടപടികളിലേക്ക് നീങ്ങാന്‍ പറ്റാതിരുന്നത്. ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നത് സാധാരണനിലയ്ക്ക് ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇവിടെ അന്വേഷണ സംവിധാനമുണ്ട്. ആ അന്വേഷണം പുരോഗമിക്കുകയാണ്. അത് തുടര്‍ന്ന് നടക്കാത്തത് കോടതി ഇടപെടലിന്റെ ഭാഗമായിട്ടാണ്. ഇക്കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അന്വേഷണത്തിന് ഒരു തടസവും ഇവിടെയുണ്ടാകില്ല. കുറ്റം എന്തെങ്കിലും ഇവിടെയുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാവും' മുഖ്യമന്ത്രി പറഞ്ഞു.
എ ആര്‍ നഗര്‍ സഹകരണ ബാങ്കിലാണ് കുഞ്ഞാലിക്കുട്ടിയും അടുപ്പക്കാരും തിരിമറി നടത്തിയെന്ന് ജലീല്‍ ആരോപിച്ചത്. ഇഡിക്ക് നല്‍കിയ മൊഴിയിലാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്. അതിന് ശേഷം വാര്‍ത്താ സമ്മേളനത്തിലും ജലീല്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !