ജന്മദിനത്തില്‍ ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ച്‌ മമ്മുട്ടി

0
ജന്മദിനത്തില്‍ ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ച്‌ മമ്മുട്ടി | Mammootty thanked everyone who wished him a happy birthday


കൊച്ചി: തന്റെ ജന്മദിനത്തില്‍ ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ച്‌ മമ്മുട്ടി. ജന്മദിനാശംസകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞത്.

'ഇന്ന്, പിറന്നാള് ദിനത്തില് ലഭിച്ച സ്‌നേഹം എന്നെ കീഴടക്കിയിരിക്കുന്നു. ഒപ്പം വിനയാന്വിതനുമാക്കുന്നു. എന്നെ വ്യക്തിപരമായി അറിയാവുന്നവര്‍ മുതല്‍ എന്നെ കണ്ടിട്ടില്ലാത്തവര്‍ വരെ അവരുടെ സ്‌നേഹം തുല്യ അളവില്‍ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി മുതല്‍ എണ്ണമറ്റ മറ്റ് നേതാക്കള്‍ വരെ. അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, കമല്‍ ഹസ്സന്‍ തുടങ്ങി എണ്ണമറ്റ അഭിനേതാക്കളും സാങ്കേതികവിദഗ്ധരും തുടങ്ങി വ്യവസായ മേഖലകളിലെ ചലച്ചിത്ര വ്യക്തികള്‍ വരെ. രാജ്യത്തെമ്ബാടുമുള്ള മാധ്യമ പ്രവര്‍ത്തകര്‍, പ്രസിദ്ധീകരണങ്ങള്‍, ചാനലുകള്‍, പേജുകള്‍. മിക്കവാറും എല്ലാ പ്രേക്ഷകരും സിനിമാ പ്രേമികളും അവരുടെ സ്വന്തം ആഘോഷങ്ങള്‍ പങ്കുവയ്ക്കുകയും സ്‌നേഹം എല്ലാ രൂപത്തിലും അറിയിക്കുകയും ചെയ്തു, അതാണ് എന്നെ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ചത്.

ജന്മദിനം വലിയ രീതിയില്‍ ആഘോഷിക്കാന്‍ സാധാരണയായി മടികാണിക്കുന്ന ആളാണ് ഞാന്‍. പക്ഷേ എനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരുമായ ആളുകള് എന്നെ സ്വന്തം കുടുംബാംഗത്തെപ്പോലെ കണ്ട് ഈ ദിവസം പ്രത്യേകതയുള്ളതാക്കി. ഇതാണ് ശരിക്കും ഞാന്‍ അനുഗ്രഹീതനാണെന്ന് തോന്നിപ്പിക്കുന്നത്.

എന്റെ ആത്മാര്‍ത്ഥമായ നന്ദി ഞാന്‍ താഴ്മയോടെ പങ്കുവെക്കുന്നു. ഇന്ന് എനിക്ക് ലഭിച്ച എല്ലാ സ്‌നേഹവും നിങ്ങളില്‍ ഓരോരുത്തരിലേക്കും തിരികെ നല്‍കുകയും ചെയ്യുന്നു. എനിക്ക് കഴിയുന്നിടത്തോളം കാലം നിങ്ങളെ എല്ലാവരെയും രസിപ്പിക്കുന്നത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' മമ്മുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !