കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ "ബി ദ വാരിയര്‍' ബോധവത്കരണ ക്യാമ്പയിനിന് തവനൂരിൽ ആരംഭമായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തി മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയുമാണ് ലക്ഷ്യം.
യഥാസമയം വാക്‌സിന്‍ സ്വീകരിച്ചു എസ്.എം.എസ് കൃത്യമായി പാലിച്ചു ആധികാരികമായ സന്ദേശങ്ങള്‍ കൈമാറി കോവിഡിനെതിരായ പോരാട്ടത്തില്‍ യോദ്ധാവാകൂ എന്നതാണ് ലോഗോ സന്ദേശം.. റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കുക, വയോജനങ്ങള്‍ കുട്ടികള്‍ കിടപ്പു രോഗികള്‍ എന്നിവരിലേക്ക് രോഗം എത്തുന്നതു തടയുക തുടങ്ങി വിവിധ ജനവിഭാഗങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കാനുമാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.പഞ്ചായത്ത്തല
പരിപാടി അന്ത്യാളംകുടം ജി.എൽ.പി.സ്കൂളിൽ വെച്ച് ബി ദ വാരിയർ ലോഗോ പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കറിന് കൈമാറി.വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ്, അസിസ്ൻറണ്ട് സെക്രട്ടറി ആർ.രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് പ്രശാന്തിയിൽ, പി.വി. സെക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !