മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ്, കോഡൂര്‍ ഗ്രാമപഞ്ചായത്തിന്റെ കംപ്യൂട്ടര്‍ ട്രൈനിങ് സെന്റര്‍ മുഖേന നടത്തുന്നതും പി.എസ്.സി. അംഗീകൃതവുമായതുള്‍പ്പെടെയുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ., പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ അഡ്വന്‍സഡ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രൈനിംഗ്, എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് ആറ് മാസം വീതം ദൈര്‍ഘ്യമുള്ള ഡി.സി.എ., കംപ്യൂട്ടറൈസിഡ് ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഡി.റ്റി.പി., മൂന്ന് മാസത്തെ കംപ്യൂട്ടറൈസിഡ് അക്കൗണ്ടിംഗ്, ഡാറ്റാ എന്ററി ആന്റ് കണ്‍സോള്‍ ഓപ്പറേഷന്‍, ഇലക്‌ട്രോണിക്‌സ് ഓഫീസ്, പ്രത്യേക വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ഹൃസകാല കംപ്യൂട്ടറൈസ്ഡ് ഓഫീസ് ഓട്ടോമേഷന്‍, മലയാളം കംപ്യൂട്ടിങ് കോഴ്‌സുകള്‍ എന്നിവയിലേക്കാണ് പ്രവേശനം നല്‍കുന്നത്.
കോഡൂര്‍ പഞ്ചായത്തിന് പുറത്തുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പട്ടിക വിഭാഗക്കാര്‍ക്കും ബി.പി.എല്‍. കുടുംബങ്ങള്‍ക്കും 25 ശതമാനം ഫീസ് ഇളവ് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്, മാനേജിംഗ് ഡയറക്റ്റര്‍, കോഡൂര്‍ ഗ്രാമപഞ്ചായത്ത് കംപ്യൂട്ടര്‍ ട്രൈനിംഗ് സെന്റര്‍, താണിക്കല്‍, കോഡൂര്‍ പി.ഒ. എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ 0483 2868518.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !