മലമ്പുഴ ഡാം സൈറ്റിൽ അപകടകരമായ വാഹനാഭ്യാസം; യുട്യൂബർക്ക് പിഴ

0
മലമ്പുഴ ഡാം സൈറ്റിൽ അപകടകരമായ വാഹനാഭ്യാസം; യുട്യൂബർക്ക് പിഴ | Dangerous vehicle practice at Malampuzha dam site; YouTuber fined

പാലക്കാട്
: മലമ്പുഴയില്‍ ഡാം സൈറ്റിലിറക്കി വാഹനാഭ്യാസം നടത്തിയ യുട്യൂബര്‍ക്ക് 10,500 രൂപ പിഴ. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയാണ് യുവാവിനെ കണ്ടെത്തി പിഴയീടാക്കിയത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും നിയമം മറികടന്ന് വാഹനം രൂപമാറ്റം വരുത്തിയതിനുമാണ് പിഴ. 

നാലു മാസം മുന്‍പ് മലമ്പുഴ കവയില്‍ നടത്തിയ ഈ അഭ്യാസപ്രകടനം ആരാധകരെക്കൂട്ടാനായിരുന്നു. പിന്തുടരുന്നവരുടെ എണ്ണം കൂടിയെങ്കിലും യുട്യൂബറുടെ നടപടി മോട്ടര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു കണ്ടെത്തി. അമിതവേഗം, അനുവദനീയമല്ലാത്ത രീതിയില്‍ വാഹനത്തിന്റെ രൂപമാറ്റം, ബോധപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ തെറ്റുകള്‍ കോഴിക്കോട് സ്വദേശിയായ യുട്യൂബര്‍ ചെയ്തെന്ന് മോട്ടര്‍ വാഹനവകുപ്പ് കണ്ടെത്തി.

പിന്നാലെ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ യുവാവിനെ കണ്ടെത്തി 10,500 രൂപ പിഴ ഈടാക്കുകയായിരുന്നു. സാഹസിക പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സഹിതം  വാര്‍ത്ത നല്‍കിയതിന് പിന്നാലെ പാലക്കാട്ടെ മോട്ടര്‍ വാഹനവകുപ്പും വാഹന ഉടമയെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിരുന്നു. നിരോധിത മേഖലയായ ഡാം സൈറ്റില്‍ അനുമതിയില്ലാതെ വാഹനമിറക്കിയതിന് യുവാവിനെതിരെ ജലവിഭവ വകുപ്പും പൊലീസിനെ സമീപിക്കും. പരാതി കിട്ടിയാലുടന്‍ കേസെടുത്ത് യുട്യൂബറെ വിളിച്ച് വരുത്തുമെന്ന് മലമ്പുഴ പൊലീസും അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !