എടയൂർ: പൂക്കാട്ടിരി എടയൂർ മെയിൻ റോഡിന്റെ ഇരുവശവും പൊന്തക്കാടുകൾ കൊണ്ട് വാഹന സഞ്ചാരവും, കാൽനടയാത്രയും പ്രയാസകരമായിരുന്നു. ഇതിന് അല്പമെങ്കിലും പരിഹാരം കാണാൻ പന്ത്രണ്ടാം വാർഡ് അധികാരിപ്പടി മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ ക്ക് കഴിഞ്ഞു. വായനശാല മുതൽ പൂക്കാട്ടിരി V P ഓഡിറ്റോറിയം വരെ റോഡിന്റെ ഇരുവശവും
ഇന്ന് രാവിലെ 8 മണിമുതൽ യൂത്ത് ലീഗ് പ്രവർത്തകർ പൊന്തകാടുകൾ വെട്ടി വൃത്തിയാക്കി.
പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എ. പി.സബാഹ് നിർവഹിച്ചു . എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അധ്യക്ഷത വഹിച്ചു.. പി. ഷെരീഫ് മാസ്റ്റർ, പി. കമ്മുക്കുട്ടി മാസ്റ്റർ, പി. പി. ജമാൽ, വി. പി. മുഹമ്മദ് കുഞ്ഞി, എന്നിവർ പ്രസംഗിച്ചു സി. കബീർ, എൻ. ടി. ഷൌക്കത്ത്, ടി. ഷംസാദലി, എ. കെ. സിദ്ധീഖ് ...എ. ടി. സൽമാൻ, പി. മുർഷിദ്,കെ. ഷബീർ എന്നിവർ നേതൃത്വം നൽകി. കെ. ഇജാസ്, ടി. ഷാഹുൽ ഹമീദ്, എം. അർഷദ്, അക്‌ബർ അലി. പി, സെയാഫ് എം. പി
മുഹമ്മദ് പി, എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !