കോഴിക്കോട്: നിപ ബാധയെ തുടർന്ന് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്ത്. 27-08-2021 മുതൽ 1-09-2021 വരെയുള്ള കാലഘട്ടത്തിൽ കുട്ടി സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് നൽകിയിരിക്കുന്നത്. 27ന് കുട്ടി പ്രദേശത്തെ കുട്ടികൾക്കൊപ്പം കളിച്ചിരുന്നുവെന്ന് റൂട്ട് മാപ്പിലുണ്ട്. 29ന് ഡോ. മുഹമ്മദ് സെൻട്രൽ ക്ലിനിക്്, 31ന് ഇഎംഎസ് ഹോസ്പിറ്റൽ മുക്കം, ശാന്തി ഹോസ്പിറ്റൽ ഓമശേരി, 31ന് മെഡിക്കൽ കോളേജ്, സെപ്റ്റംബർ 1ന് മിംസ് ഹോസ്പിറ്റൽ കോഴിക്കോട് എന്നിവിടങ്ങളിൽ ചികിത്സ തേടിയിട്ടുണ്ട്.
സമ്പർക്ക പട്ടികയിൽ 158 പേരാണ് ഉള്ളത്. ഇതിൽ 20 പേർ ഹൈ റിസ്‌ക് വിഭാഗത്തിലുണ്ട്. ഇവരെ മെഡിക്കൽ കോളേജിൽ തയ്യാറാക്കുന്ന പ്രത്യേക വാർഡിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി സ്ഥിതിഗതികൾ വിശദീകരിച്ച് കൊണ്ട് വ്യക്തമാക്കുന്നു. മൂന്ന് നിലയുള്ള കെട്ടിടമാണ് സജ്ജീകരിക്കുന്നത്. രണ്ട് നിലയിൽ ലക്ഷണങ്ങൾ ഉള്ളവരും, ആർക്ക് എങ്കിലും രോഗം സ്ഥിരീകരിച്ചാൽ ഇവരെ ബാക്കി നിലയിലേക്ക് മാറ്റും. മാവുരാണ് കുട്ടിയുടെ വീടിൽ ഉള്ളത്. ഇതിന്റെ പരിസരത്തെ മുന്ന് കിലോ മീറ്റർ കണ്ടെയ്ൻ ചെയ്യും. മറ്റ് പ്രദേശങ്ങൾ നിരീക്ഷണം ശക്തമാക്കും. എന്തെങ്കിലും ലക്ഷണം ഉള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി കേരളത്തിൽ ടെസ്റ്റിങ് സൗകര്യം ഒരുക്കും.
ടെസ്റ്റ് എൻഐവിയോട് ആവശ്യപ്പെട്ടു. കോഴിക്കോട് ടെസ്റ്റിങ് സെന്റർ വേണം എന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. പോയിന്റ് ഓഫ് കെയർ ടെസ്റ്റ് സൗകര്യമായിരിക്കും കോഴിക്കോട് സജ്ജീകരിക്കുക. അതിന് അനുമതി ലഭിച്ചിട്ടുണ്ട്. എൻഐവി ടീം കേരളത്തിലെത്തി ഈ സൗകര്യം ഒരുക്കും. ഈ ടെസ്റ്റിൽ ആരെങ്കിലും പോസിറ്റീവായാൽ കൺഫർമേഷൻ ടെസ്റ്റ് പൂനെയിൽ നടത്തും. 12 മണിക്കുറിനകം റിസൽട്ട് ലഭിക്കുന്ന തരത്തിൽ നടപടികൾ പൂർത്തിയാക്കാം എന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ലാബ് നാളെ വൈകീട്ട് സജ്ജീകരിക്കുമെന്നും ആരോഗ്യ മന്ത്രി വാർത്താ സമ്മേളത്തിൽ അഖറിയിച്ചു.
നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് കണ്ട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. കോൾ സെന്ററും ഇതിനായി ഒരുക്കിയിട്ടുണ്ട്. രണ്ട് നമ്പറുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. പൊതു ജനങ്ങൾക്ക് 0495 2382500, 0495 2382800 നമ്പറുകളിൽ ബന്ധപ്പെടാമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. ചികിൽസയ്ക്കാവശ്യമായ മരുന്ന ലഭ്യമാണ് അതിൽ കുറവ് ഉണ്ടാവില്ല. ആന്റി ബോഡി ഏഴ് ദിവസത്തിനകം ഓസ്‌ട്രേലിയിൽ എത്തും. ഇതിനായി ഇടപെടുമെന്ന് ഐസിഎംആർ അറിയിച്ചിട്ടുണ്ടെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !