കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ വയനാട് സ്വദേശി അറസ്റ്റിൽ. ജോബിൻ കുര്യനാണ് അറസ്റ്റിലായത്.
ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമറിയില്‍ പെൺകുട്ടി ആറുമാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ പ്രസവിച്ചത്. ആശുപത്രിയിലെ ശുചിമുറിയിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്ത് വരുന്നത്.
വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം പെൺകുട്ടി ഗർഭിണി ആയിരുന്നു എന്ന വിവരം വീട്ടുകാർക്കോ ആശുപത്രി അധികൃതർക്കോ അറിയില്ലായിരുന്നു. പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നും എറണാകുളം സൗത്ത് പോലീസ് സി ഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നതായാണ് വിവരം. പ്രതിയെ അറസ്റ്റ് ചെയ്ത് ഉടൻ തന്നെ കൊച്ചിയിലെത്തിക്കും.
v പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയിൽ നിന്നും ആശുപത്രി ജീവനക്കാരുടെയടക്കം മൊഴിയെടുക്കുകയും പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !