പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകളുമായി മുൻ മന്ത്രി കെടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് നേരത്തെ ജലീൽ ആരോപിച്ചിരുന്നു.
താൻ ഉയർത്തിയ ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളുമായിട്ടാണ് ജലീൽ ഇഡി ഓഫീസിലെത്തിയതെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് ജലീൽ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ എത്തിയത്.
തിരിച്ച് വന്നിട്ട് പറയാം' എന്ന് മാത്രമായിരുന്നു കെ ടി ജലീല്‍ ഇഡി ഓഫീലേക്ക് കയറുന്നതിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കെ ടി ജലീല്‍ നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും കേസിന്റെ മുന്നോട്ടുള്ള നടപടികള്‍.
കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജൻസികൾക്ക് നേരത്തെ ജലീൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ജലീലിനെ വിളിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !