ഫെയ്സ്ബുക് കമന്റിൽനിന്ന് മലബാർ ഗോൾഡിന്റെ പരസ്യത്തിലേക്ക്; 20 കാരി ധന്യ. വീഡിയോ പങ്കുവച്ച് കരീന

0
ഫെയ്സ്ബുക് കമന്റിൽനിന്ന് മലബാർ ഗോൾഡിന്റെ പരസ്യത്തിലേക്ക്; 20 കാരി ധന്യ വീഡിയോ പങ്കുവച്ച് കരീന | From Facebook comment to Malabar Gold ad; Kareena shares 20-year-old Dhanya video

സമൂഹമാധ്യമത്തിൽ വന്ന ഒരു പോസ്റ്റിനു താഴെ തന്റെ ആഗ്രഹം കമന്റായി ഇട്ട ധന്യ സോജൻ എന്ന ഇരുപതുകാരിയുടെ സ്വപ്നം സാക്ഷാത്കരിച്ച് മലബാർ ഗോൾഡ്. ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിലേക്കു ചുരുങ്ങുന്ന കൺജസ്റ്റീവ് ഹാർട്ട് ഡിസോർഡർ എന്ന രോഗവുമായി പോരാടുന്ന ധന്യയ്ക്ക് ഇത് പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള സന്തോഷമാണ്.

ബോളിവുഡ് താരങ്ങളായ അനിൽ കപൂറും കരീന കപൂറും അഭിനയിച്ച മലബാർ ഗോൾഡിന്റെ പരസ്യ ചിത്രത്തിന്റെ താഴെയാണ് ഇതുപോലെ ആഭരണങ്ങൾ ധരിക്കാനും ഒരുപാട് ചിത്രങ്ങൾ എടുക്കാനും ഞാനും ആഗ്രഹിച്ചുപോകുന്നു...’ എന്ന് കമന്റ് ഇടുകയായിരുന്നു ധന്യ.

കമന്റ് ശ്രദ്ധയിൽപ്പെട്ട മലബാർ ഗോൾഡ് അധികൃതർ ധന്യയെ വിളിച്ച് അടുത്തയാഴ്ച തന്നെ ഫോട്ടോഷൂട്ടിനു റെഡിയാവാൻ ആവശ്യപ്പെടുകയായിരുന്നു. വിവാഹ വസ്ത്രങ്ങളണിഞ്ഞു പ്രശസ്ത മോഡലുകൾക്കൊപ്പം ധന്യ ഫോട്ടോഷൂട്ട് പൂർത്തിയാക്കി. മലബാർ ഗോൾഡിനുവേണ്ടി മോഡലാകുന്ന ധന്യയുടെ കഥ പറയുന്ന, രോഹൻ മാത്യു സംവിധാനം ചെയ്ത വിഡിയോ കഴിഞ്ഞ ദിവസം കരീന കപൂർ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചു. വീഡിയോ നിമിഷങ്ങൾക്കംതന്നെ വൈറലായി.

കേരളത്തിൽ പ്ലസ് ടു പൂർത്തിയാക്കിയ ശേഷം കാനഡയിൽ ഡിപ്ലോമ ചെയ്യുന്നതിനിടെയായാണ് ധന്യയെ കൺജസ്റ്റീവ് ഹാർട്ട് ഡിസോർഡർ എന്ന രോഗം പിടികൂടുന്നത്. മൂന്നാം സെമസ്റ്റർ പഠനത്തോടൊപ്പം ധന്യ ചികിത്സയും ആരംഭിച്ചു. അവസാന സെമസ്റ്റർ ആശുപത്രിയിൽ വച്ച് പൂർത്തിയാക്കി. പഠനം പൂർത്തിയാക്കി എത്തിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. കഴിഞ്ഞ മാസം കൊച്ചിയിലാണ് പരസ്യ ചിത്രത്തിന്റെ ഷൂട്ട് നടന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:


Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !