കാടാമ്പുഴ: മാറാക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രo പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സന്ദർശിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായാണ് എം.എൽ.എ എത്തിയത് എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും 35 ലക്ഷം രൂപ ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭൗതിക സാഹചര്യങ്ങളും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനായി പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി സജ്ന ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ,
വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. സുബൈർ, പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പാമ്പലത്ത് നജ്മത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി.കുഞ്ഞിമുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.പി ഷെരീഫ ബഷീർ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.വി. നാസി ബുദ്ദീൻ, പി. മൻസൂറലി മാസ്റ്റർ,
പഞ്ചായത്ത് മെമ്പർമാരായ എ.പി. ജാഫറലി, സജിത എൻ, ടി.വി. റാബിയ, ഷംല ബഷീർ, മെഡിക്കൽ ഓഫീസർ എം.ടി. ഗീത, വി.മദുസൂനൻ, വി.കെ. ഷെഫീഖ് മാസ്റ്റർ
എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !