ഹരിത'യുടെ പരാതിയില്‍ എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അറസ്റ്റില്‍

0
ഹരിത'യുടെ പരാതിയില്‍ എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അറസ്റ്റില്‍ | MSF files complaint against Haritha State President P.K. Nawaz arrested

കോഴിക്കോട്
: എം.എസ്.എഫിന്റെ വനിതാവിഭാഗമായ ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ പി.കെ. നവാസ് അറസ്റ്റിൽ. എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷനാണ് നവാസ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനിൽ പോലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ് എത്തിയത്. മൊഴി നൽകാനും വിശദാംശങ്ങൾ നൽകാനുമാണ് വിളിപ്പിച്ചതെന്നാണ് ചോദ്യംചെയ്യലിന് കയറും മുൻപേ നവാസ് മാധ്യമങ്ങളോട് പറഞ്ഞത്.

മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്റ്റേഷനിൽനിന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് നവാസിനുമേൽ ചുമത്തിയിരിക്കുന്നത്. ജാമ്യത്തിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. നവാസിനൊപ്പം സ്റ്റേഷനിലെത്തിയ എം.എസ്.എഫ്. സംസ്ഥാന ട്രഷറർ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ ഇതിനുള്ള നടപടികളിലേക്ക് കടക്കുകയാണ്.

നേരത്തെ ഹരിതയിലെ പത്ത് അംഗങ്ങൾ ലൈംഗിക അധിക്ഷേപ പരാതി വനിതാ കമ്മിഷന് നൽകിയിരുന്നു. ഈ പരാതി പിന്നീട് പോലീസിന് കൈമാറുകയും നിയമനടപടികളിലേക്ക് കടക്കുകയുമായിരുന്നു. ഈ പരാതിക്കാരായ പെൺകുട്ടികളെ ചെമ്മങ്ങാട് സ്റ്റേഷനിൽ വിളിക്കുകയും അവരിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. നിയമനടപടികളുമായി മുന്നോട്ടുപോകാൻ പെൺകുട്ടികൾ തീരുമാനിച്ചതിനു പിന്നാലെയാണ് നവാസിന്റെ അറസ്റ്റിലേക്ക് കടക്കുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് നവാസിനു മേൽ ചുമത്തിയിരിക്കുന്നത്. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി പോലീസിന് കൂടുതൽ ആളുകളിൽനിന്ന് മൊഴി രേഖപ്പെടുത്തുകയും തെളിവ് ശേഖരിക്കേണ്ടതുമുണ്ട്. ജൂൺ 22-ന് നടന്ന യോഗത്തിലാണ് അധിക്ഷേപ പരാമർശമുണ്ടായതായി പരാതിയിൽ പറയുന്നത്. ഈ യോഗത്തിന്റെ മിനുട്ട്സും മറ്റ് വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

യോഗത്തിന്റെ മിനുട്ട്സ് പോലീസ് സ്റ്റേഷനിൽ എത്തിക്കണമെന്ന് എം.എസ്.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിന് നിർദേശം നൽകിയിരുന്നു. എം.എസ്.എഫിൽ പി.കെ. നവാസിന്റെ എതിർചേരിയിൽ നിൽക്കുന്ന നേതാവാണ് ലത്തീഫ് തുറയൂർ. നവാസിനെതിരായ തെളിവുകൾ പോലീസിനു മുന്നിൽ ഹാജരാക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം. കാരണം ഹരിത കമ്മിറ്റി പിരിച്ചുവിട്ട മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയുടെ തീരുമാനത്തിൽ ഇവർക്ക് കടുത്ത പ്രതിഷേധമുണ്ട്. പി.കെ. നവാസിനെതിരായ ഹരിത മുൻഭാരവാഹികളുടെ ഏത് നീക്കത്തെയും പിന്തുണയ്ക്കനാണ് ഈ പക്ഷത്തിന്റെ തീരുമാനം.

നേതൃത്വത്തിനെതിരേ വനിതാകമ്മിഷനെ സമീപിച്ചതിനു പിന്നാലെ നിലവിലെ സംസ്ഥാനകമ്മിറ്റിയെ മുസ്ലിം ലീഗ് ഉന്നതാധികാരസമിതിയോഗം കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ബുധനാഴ്ച മലപ്പുറം ലീഗ് ഹൗസിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. കടുത്ത അച്ചടക്കലംഘനം നടത്തിയതിന്റെ പേരിലാണ് പിരിച്ചുവിടുന്നതെന്ന് തീരുമാനമറിയിച്ച മുസ്ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !