കുറ്റിപ്പുറം : ഒരുവർഷത്തെ 82 വിശേഷ ദിവസ ങ്ങൾ നാലു മിനിറ്റില്‍ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഏഴുവയസ്സുകാരൻ സച്ചിൻ മാധവിന് ടെര്‍ബോലക്സ് പെയിന്റ് (ഇന്ത്യ പൈവറ്റ് ലിമിറ്റഡ് ) കമ്പനിയുടെ ആദരം.
കമ്പനി മാനേജിംഗ് ഡയറക്ടര്‍ രഘു കുട്ടത്ത് ബുധനാഴ്ച്ച സച്ചിന്‍ മാധവന്റെ വീട്ടിലെത്തി കമ്പനിയുടെ ഉപഹാരം സമ്മാനിച്ചു. പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പനി ഏര്‍പ്പെടുത്തിയ ടര്‍ബോലക്സ് സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനവും സച്ചിന്‍ മാധവന് സ്കോളര്‍ഷിപ്പ് തുക നല്‍കി രഘു കുട്ടത്ത് നിര്‍വ്വഹിച്ചു.
വിവിധ മേഖലകളില്‍ അസാമാന്യപാഠവം തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് കമ്പനി സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത് തവനൂര്‍ മദിരശ്ശേരി ചീരക്കുഴി സോപാനത്തിൽ പ്രശാന്തിന്റേയും നീതുവിന്റേയും മകനാണ് സച്ചിൻ മാധവ്പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !