കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ DCC പ്രസിഡണ്ടായി ചുമതലയേറ്റ അഡ്വ-വി.എസ് ജോയിക്ക് സ്വീകരണം നൽകി. കുറ്റിപ്പുറം ജവഹർ ഭവനിൽ നടത്തിയ പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു.
അന്തരിച്ച മുൻ ഡി.സി.സി പ്രസിഡണ്ട് വി.വി.പ്രകാശിൻ്റെ അനുസ്മരണവും ഫോട്ടോ അനാഛാദനം വി.എസ്.ജോയ് നിർവ്വഹിച്ചു അനുസ്മരണ പ്രഭാഷണം നടത്തി. പുതുതായി പാർട്ടിയിലേക്ക് വന്നവർക്ക് ഡി.സി.സി പ്രസിഡണ്ട് മെമ്പർഷിപ്പ് നൽകി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി സിദ്ധീഖ്, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ മഠത്തിൽ ശ്രീകുമാർ, അഹമ്മദ്കുട്ടി, അഷറഫ് രാങ്ങാട്ടൂർ, പി.വി.മോഹനൻ, എ.എ.സുൽഫീക്കർ, കെ.പി.അസീസ്, ടി.കെ.ബഷീർ, ഹംസ തടത്തിൽ, നിയോജക മണ്ഡലം യൂത്ത് പ്രസിഡണ്ട് ഷബാബ് വക്കരത്ത്, മഹിള കോൺഗ്രസ്സ് മണ്ഡം പ്രസിഡണ്ട് ഫസീന അഹമ്മദ്കുട്ടി, മനോജ് പേരശനൂർ, അസറു പാഴൂർ, മുസ്തഫ പുഴമ്പ്രം എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !