സഹചാരി സെന്റർ ഉദ്ഘാടനവും കോവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിക്കലും
വളാഞ്ചേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിഖായയുടെ പ്രവർത്തനം തുല്ല്യതയില്ലാത്തതാണെന്ന് പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ എം എൽഎ.വലിയകുന്ന് സമസ്ത കാര്യാലയത്തിൽ ആരംഭിച്ച സഹചാരി സെന്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.കോവിഡ് കാലത്ത് തുല്യതയില്ലാത്ത പ്രവർത്തനം കാഴ്ചവെച്ച സന്നദ്ധ സേവകരെ അനുമോദിക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണെന്നും അദ്ധേഹം പറഞ്ഞു. നിരവധി കോവിഡ് മയ്യിത്തുകൾ മറവ് ചെയ്യാൻ നേതൃത്വം നൽകിയ ഇരിമ്പിളിയം പഞ്ചായത്ത് എസ് വൈ എസ് ആമില ടാസ്ക് ടീമിനെയും എസ് കെ എസ് എസ് എഫ് വിഖായ ടീമിനെയും എം എൽ എ അനുമോദിക്കുകയും അഞ്ചു പതിറ്റാണ്ട് ഇരിമ്പിളിയം പഞ്ചായത്തിൽ സമസ്തക്ക് വേണ്ടി സേവനമർപ്പിച്ചവേളികുളം ടി.പി. കുഞ്ഞു മുഹമ്മദ് മുൻഷി ഹാജിയെ ആദരിക്കുകയും ചെയ്തു.
അറക്കൽ മുഹമ്മദ് അലി ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പമാസ്റ്റർ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ,ബ്ലോക്ക് മെമ്പർ കെ.എം.അബ്ദുറഹ്മാൻ,.അത്തിപ്പറ്റ വാഹിദ് മുസ്‌ലിയാർ,മുഹമ്മദ് അലി ബാഖവി, റസാഖ് ബാഖവി, കോട്ടപ്പുറം ഖത്തീബ് ഹക്കീം ഫൈസി, ഹബീബ് വളാഞ്ചേരി, റസാഖ് വേളികുളം, ഹക്കീം വേളികുളം,ഉബൈദുല്ല ദാരിമി, ഫത്താഹ് ഹുദവി, കെ.കെ. ഹംസ റിയാസ് കോട്ടപ്പുറം, റഹ്മാൻ മങ്കേരി, എന്നിവർ പ്രസംഗിച്ചു. ബഷീർ ദാരിമി സ്വാഗതാവും ഹൈദർ ഹാജി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !