എറണാകുളം: കാത്തിരിപ്പിന് വിരാമം, 12 കോടിയുടെ ഓണം ബംബര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ടിക്കറ്റ് നറുക്കെടുപ്പ് കഴിഞ്ഞ ഇന്നലെ ഉച്ചമുതല്‍ ഒന്നാം സമ്മാനത്തിന് അര്‍ഹാനായ ആളെ തേടിയുള്ള അന്വേഷണത്തിലായിരുന്നു ഏവരും. കൊല്ലം കോട്ടമുക്കു തേവര്‍ ഇല്ലത്തു മുരുകേഷ്‍ തേവര്‍ എന്ന ഏജന്‍റ് TE 645465 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന വിവരം ഇന്നലെ തന്നെ പുറത്ത് വന്നിരുന്നെങ്കിലും ഭാഗ്യശാലിയെ മാത്രം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 12 കോടിയുടെ ഉടമസ്ഥനെ കണ്ടെത്തിയിരിക്കുകയാണ്. നാട്ടില്‍ അല്ല, അങ്ങ് ദുബായില്‍ ആണ് ആ ഭാഗ്യശാലി എന്ന് മാത്രം. ഭാഗ്യദേവത കടല്‍ കടന്നതിന് പിന്നിലും രസകരമായ കഥയുണ്ട്.
ദുബായി അബുഹായിലില്‍ റസ്റ്ററന്‍റില്‍ സഹായിയായി ജോലി ചെയ്യുന്ന വയനാട് പനമരം സ്വദേശിയായ സൈതലവിയാണ് 12 കോടി അടിച്ച ആ ഭാഗ്യാവാന്‍. സൈതലവി ആവശ്യപ്പെട്ടത് പ്രകാരം ഒരാഴ്ച മുന്‍പാണ് സുഹൃത്ത് പാലക്കാട്ട് നിന്നും TE 645465 നമ്ബര്‍ ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിലയായ 300 രൂപ സൈതലവി ഗൂഗിള്‍ പേ വഴിയായിരുന്നു സുഹൃത്തിന് അയച്ച് കൊടുത്തത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !