സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സൈമ) പ്രഖ്യാപനം രണ്ടാം ദിനത്തിലെത്തുമ്പോൾ ദക്ഷിണേന്ത്യൻ ഭാഷകളിലെ മികച്ച അഭിനേതാക്കൾക്കും ഗായകർക്കുമുള്ള പുരസ്കാരകങ്ങളുടെ പ്രഖ്യാപനം പൂർത്തിയായി. ഹൈദരാബാദിലാണ് സൈമ അവാർഡ് നിശ.
സൂപ്പർ സ്റ്റാർ മോഹൻലാലിനാണ് മികച്ച മലയാളം നടനുള്ള പുരസ്കാരം. ലൂസിഫറിലെ പ്രകടനമാണ് മോഹൻലാലിന് പുരസ്കാരം നേടിക്കൊടുത്തത്. ഇതേ ചിത്രത്തിലെ പ്രകടനത്തിന് മഞ്ജു വാര്യർക്ക് മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലെയും മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് മഞ്ജുവാണ്. അസുരനിലെ പ്രകടനത്തിനാണ് പുരസ്കാരം. അസുരനിൽ നായകനായ ധനുഷ് തമിഴിലെ മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി.
ലൂസിഫറിന് ശനിയാഴ്ച മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. കാർത്തിയുടെ 2019 റിലീസ് ചിത്രമായ കൈതി നിരവധി സൈമ അവാർഡുകൾ നേടിയ ചിത്രങ്ങളിലൊന്നായി മാറി. ഞായറാഴ്ച മികച്ച തമിഴ് ചിത്രത്തിനുള്ള അവാർഡ് ഈ ചിത്രം നേടി. അർജുൻ ദാസ്, ജോർജ്ജ് മരിയൻ എന്നിവർക്ക് യഥാക്രമം നെഗറ്റീവ് റോൾ അവാർഡും മികച്ച സഹ നടനുള്ള അവാർഡും ലഭിച്ചു.
അസുരൻ സംവിധാനം ചെയ്ത വെട്രിമാരൻ ആണ് മികച്ച തമിഴ് സംവിധായകൻ. മഹേഷ് ബാബു 2019 ലെ മഹർഷി എന്ന ചിത്രത്തിലൂടെ മികച്ച തെലുങ്ക് നടനുള്ള അവാർഡ് സ്വന്തമാക്കിയിരുന്നു. സാമന്തയാണ് മികച്ച തെലുങ്ക് നടിക്കുള്ള പുരസ്കാരം നേടിയത്. ഓ ബേബി എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം.
മറ്റ് പുരസ്കാരങ്ങൾ
മികച്ച ഛായാഗ്രാഹകൻ (മലയാളം) – സുദീപ് എളമൻ- അയ്യപ്പനും കോശിയും
മികച്ച ഛായാഗ്രാഹകൻ (തമിഴ്) – നികേത് ബൊമ്മിറെഡ്ഡി- ശൂററൈ പോട്ര്
മികച്ച ഗാനരചയിതാവ് (തെലുങ്ക്) – രാമജോഗയ്യ ശാസ്ത്രി-ആല വൈകുണ്ഠപുരംലോ
മികച്ച പിന്നണി ഗായിക (കന്നഡ) – ആദിതി സാഗർ-ഫ്രഞ്ച് ബിരിയാണി
മികച്ച പിന്നണി ഗായിക (മലയാളം) – നിത്യ മാമ്മൻ-സൂഫിയം സുജാതയും
മികച്ച പിന്നണി ഗായിക (തമിഴ്) – ബൃന്ദ ശിവകുമാർ-പൊൻമഗൾ വന്താൽ
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !