തിരുവനന്തപുരം: നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം പാലാ ബിഷപ്പ് പിന്‍വലിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. പരാമര്‍ശം കൂടുതല്‍ ചര്‍ച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം വിഭാഗത്തിന് എതിരായ തന്റെ പ്രയോഗം ബിഷപ്പ് പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ വാദം മുസ്ലീം സമുദായത്തിന് മേല്‍ ഉന്നയിച്ച വ്യക്തി അത് പിന്‍വലിക്കണം. ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണം. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വ്യക്തമായിട്ടില്ല. അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് അറിയിച്ച കാന്തപുരം ലൗ ജിഹാദ് ഇസ്ലാമില്‍ ഇല്ലെന്നും വ്യക്തികള്‍ ചെയ്യുന്ന തെറ്റ് ആകാമെന്നും കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !