മലപ്പുറം| നിര്‍മ്മാണ മേഖലയില്‍ ഫ്‌ളോറിംഗ് തൊഴിലിന് മിനിമം കൂലി നിശ്ചയിക്കുക, നിര്‍മ്മാണ മേഖലയിലെ സാധനങ്ങളുടെ വിലവര്‍ദ്ധനവ് സര്‍ക്കാര്‍ നിയന്ത്രിക്കുക. തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക. ജി എസ് ടി ഒഴിവാക്കുക. ഷോപ്പ് ഉടമകള്‍ തൊഴില്‍ എടുക്കുന്നത് അവസാനിപ്പിക്കുകഎന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള മാര്‍ബിള്‍സ് & ടൈല്‍സ്‌വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മലപ്പുറം കലക്ട്രേറ്റിന് മുമ്പില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു.
ധര്‍ണ്ണ സമരം കൃഷ്ണന്‍ കോട്ടുമല (എച്ച്എംഎസ്) ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി നാസര്‍ പുല്‍പ്പറ്റ അദ്ധ്യക്ഷനായി.രാമന്‍കുട്ടി പെരിന്തല്‍മണ്ണ, ഉസ്മാന്‍ മമ്പുറം, വിപിന്‍ വള്ളുവമ്പ്രം ,ജലീല്‍ മോങ്ങം, നൗഷാദ് മോങ്ങം, സുരേഷ് മഞ്ചേരി, റാഫി തൃപ്പനച്ചി എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.രാമചന്ദ്ര വണ്ടൂര്‍ സ്വാഗതവും, മണി പാണ്ടിക്കാട് നന്ദിയും രേഖപ്പെടുത്തി.
കൂടുതല്‍ വായനയ്ക്ക്...
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !