ബ്രിട്ടീഷ് ഭരണത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് സകല മേഖലകളിലും പടർന്നു പിടിച്ചിരിക്കുന്ന അനിയന്ത്രി തമായ അഴിമതികളും , നീതി നിഷേധങ്ങളും , മനുഷ്യാവകാശ ലംഘനങ്ങളും . സാധാരണ ജനങ്ങളുടെ ജീവിതം പൊറുതി മുട്ടിക്കുകയും, രാജ്യഭരണം കോർപ്പറേറ്റുകളുടെ കൈകളിൽ അകപ്പെടുകയും ചെയ്തിരിക്കുകയാണ്. മഹത്തായ പാരമ്പര്യമുള്ള ഇന്ത്യാ രാജ്യത്തിന്റെ രാഷ്ട്ര ശരീരം സ്വദേശ-വിദേശ കുത്തകൾക്കും , കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും തീരെഴുതി കൊടുക്കാൻ വരെ ഇവിടെത്തെ ഭരണ നേതൃത്വവും , സ്വാർത്ഥ മതി കളായ ഏതാനുംഉദ്യോ ഘസ്ഥ വൃന്ദവും സമർത്ഥമായി കരുക്കൾ നീക്കി കൊണ്ടിരിക്കുകയാണ്.
സാധാരണ ജനങ്ങളുടെ പൊതു സ്വത്തായ വെള്ളം, മണ്ണ് ഉൾപ്പെടേയുള്ള പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്ന വർക്കും , സമൂഹത്തിലെ ധാർമ്മിക മൂല്യങ്ങളെ മുഴുവൻ കാർന്ന് തിന്നുന്ന അഴിമതിക്കും, അനീതികൾക്കും , നീതി നിഷേധത്തിനുമെതിരെ പോരാടുവാനും , പൊതു സമൂഹത്തെ ബോധവരിക്കുന്നതിനുള്ള പരിപാടികൾക്ക് തുടക്കം കുറിക്കാനും തീരുമാനിച്ചു. പി.എം.എ.സി. ജില്ലാ കൗൺസിൽ ചെയർമാൻ കുരുണിയൻ നജീബ് അദ്ധ്യക്ഷത വഹിച്ചു.
മനുഷ്യാവകാശ പ്രവൃത്തകൻ ഡോ.പി.പി. സുരേഷ് കുമാർ ഉൽഘാടനം ചൈയ്തു. അഡ്വ.കെ.ഷംസുദ്ധീൻ , ജില്ലാ വിജിലൻസ് സമിതി അംഗം കുഞ്ഞാലൻ വെന്നിയൂർ, ഡോ.ടി. ശശീധരൻ , അഡ്വ. നിസാർ . പി , സലീം വടക്കൻ , അബ്ദു റഹീം . പി , കെ.ഷൈലജ തുടങ്ങിയവർ സംസാരിച്ചു. എം.വി. സലാം പറവണ്ണ സ്വാഗതവും, അഷ്റഫ് കുന്നത്ത് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !