ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്‍റെ ക്രിമിനൽ പശ്ചാത്തലം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സിഐ സുധീറിനെ സ്വാധീനിച്ച രാഷട്രീയ ശക്തികളെയും വെളിച്ചത്ത് കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
മൊഫിയയുടെ ആത്മഹത്യാക്കേസില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും മാതാപിതാക്കളും ജയിലിലാണ്. കേസിൽ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളും പൊലീസ് തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇത് കൊണ്ട് മാത്രം മൊഫിയക്ക് നീതികിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.
ദുരൂഹമായ പശ്ചാത്തലം ഉള്ളയാളായിരുന്നു മുഹമ്മദ് സുഹൈല്‍. സുഹൈലിന്റെ പല ഇടപാടുകളെയും മൊഫിയ ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണം. കോടതി മേല്‍നോട്ടത്തില്‍ തന്നെ അന്വേഷിച്ചാലെ മുഴുവന‍് കാര്യങ്ങളും പുറത്ത് വരുകയുള്ളൂ എന്ന് പിതാവ് ദില്‍ഷാദ് സലിം പറഞ്ഞു.
ഇതിനായികോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം മൊഫിയയുടെ പരാതിയില്‍ നടപടി വൈകിപ്പിച്ച സി ഐ സുധീര്‍ ഇപ്പോള്‍ സസ്പെൻഷനിലാണ്. പരാതിയിൽ നടപടി എടുക്കാതിരിക്കാന്‍ സുധീറിന് മേല്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടായിട്ടുണ്ട്.
ഇവരെ പുറത്തു കൊണ്ടു വരണം. സുധിറിനെതിരെ നടക്കുന്ന വകുപ്പ് തല അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇതിനിടെ പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !