"അ​ശ്വ​ത്ഥാ​മാ​വ് വെ​റും ഒ​രു ആ​ന ': ആ​ത്മ​ക​ഥ​യു​മാ​യി എം. ​ശി​വ​ശ​ങ്ക​ർ

0
"അ​ശ്വ​ത്ഥാ​മാ​വ് വെ​റും ഒ​രു ആ​ന': ആ​ത്മ​ക​ഥ​യു​മാ​യി എം. ​ശി​വ​ശ​ങ്ക​ർ | M. Shivashankar's autobiography Yumai:
സ്വര്‍ണ്ണക്കടത്തു ദിനങ്ങളിലെ അനുഭവങ്ങള്‍ എം ശിവശങ്കര്‍ പുസ്തകമാക്കുന്നു. അശ്വത്ഥാമാവ് വെറുമൊരു ആന എന്നു പേരിട്ടിരിക്കുന്ന പുസ്തകം ഡി സി ബുക്‌സിനു വേണ്ടിയാണ് ശിവശങ്കര്‍ തയ്യാറാക്കിയിരിക്കുന്നത്. തികച്ചും വ്യക്തിപരമായ അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 5 ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ സസ്‌പെന്‍ഷന്‍ കാലാവധിയ്ക്കു ശേഷം സര്‍വ്വീസില്‍ തിരിച്ചെത്തിയ ശേഷമാണ് പുസ്തകമെഴുതിയിരിക്കുന്നത്. 

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ പച്ചക്കുതിര മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്രഏജന്‍സികള്‍ക്കെതിരേ രൂക്ഷമായ പരാമര്‍ശങ്ങളാണ് ശിവശങ്കര്‍ നടത്തിയിരിക്കുന്നതെന്ന സൂചനയാണ് ലേഖനത്തിലൂടെ ലഭിക്കുന്നത്. തന്റെ അറസ്റ്റിലൂടെ അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിട്ടതെന്നും ശിവശങ്കര്‍ ആരോപിക്കുന്നു. ജയില്‍ മോചിതനായ ശേഷം ആദ്യമായാണ് ശിവശങ്കര്‍ ഈ വിഷയങ്ങളില്‍ പ്രതികരണം നടത്തുന്നത്. 

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് അദ്ദേഹം ഈ അനുഭവലേഖനങ്ങളില്‍ വ്യക്തമാക്കുന്നു. സ്വപ്നയെ കുറേ വര്‍ഷങ്ങളുടെ പരിചയമുണ്ട്. എന്നാല്‍ സ്വര്‍ണ്ണക്കടത്തില്‍ സ്വപ്‌ന പങ്കാളിയാണെന്നറിഞ്ഞപ്പോള്‍ താന്‍ ഞെട്ടപ്പോയെന്നും ശിവശങ്കര്‍ പറയുന്നു. ഡോളര്‍- സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് പങ്കാളിത്തമോ അറിവോ ഇല്ലെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. സ്വന്തം നിലപാടുകളെ ന്യായീകരിച്ചും ഒരു കാലത്ത് സുഹൃത്തായിരുന്ന സ്വപ്‌നയുടെ ഇടപാടുകളെ തള്ളുകയും ചെയ്യുകയാണ് അദ്ദേഹം ഈ കുറിപ്പുകളിലൂടെ. ഒപ്പം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തന്റെ അറസ്റ്റുണ്ടായതെന്നും ശിവശങ്കര്‍ പറഞ്ഞു വയ്ക്കുന്നു. 

കസ്റ്റംസ് പിടിച്ചപ്പോള്‍ തന്റെ സഹായം സ്വപ്ന തേടിയിരുന്നു. വാട് സാപ്പിലും ഫോണിലും വിളിച്ച് ബാഗ് വിട്ടുകിട്ടാന്‍ സഹായം തേടിയിരുന്നെങ്കിലും അത് ചെയ്തു കൊടുത്തില്ല. എയര്‍ പോര്‍ട്ടിലെ നടപടികളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടില്ലെന്ന നിലപാടായിരുന്നു താന്‍ അറിയിച്ചത്. സ്വപ്‌നയുടെ ഭര്‍ത്താവും ബാഗ് വിട്ടു കിട്ടാനായി സമീപിച്ചിരുന്നു. അവരോടും ഇതു തന്നെയാണ് പറഞ്ഞതെന്നും ശിവശങ്കര്‍ പറയുന്നു. പിടിച്ചു വച്ച ബാഗില്‍ സ്വര്‍ണ്ണമായിരുന്നെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയതായും ശിവശങ്കര്‍ വെളിപ്പെടുത്തുന്നു. 

തന്റെ അറസ്റ്റിനായി സര്‍ക്കാര്‍ വക്കീലും കള്ളംപറഞ്ഞതായി ശിവശങ്കര്‍ ആരോപിക്കുന്നു. താനാണ് ഇടപാടുകളുടെ കിംഗ് പിന്‍ എന്നും തന്നെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യേണ്ടതാണെന്നും സര്‍ക്കാര്‍ വക്കീലായ അഡി. സോളിസിറ്റര്‍ ജനറല്‍ നുണ പറഞ്ഞു. സര്‍ക്കാരിനെ അപകടപ്പെടുത്താന്‍ തന്റെ രക്തത്തിനായി മാദ്ധ്യമങ്ങളും മുറവിളികൂട്ടിയതായി ശിവശങ്കര്‍ കുറ്റപ്പെടുത്തുന്നു. തന്നെ ഒറ്റപ്പെടുത്തി , വിടാതെ പിന്തുടര്‍ന്നു...കുറ്റവാളിയായി ചിത്രീകരിക്കാന്‍ ആസൂത്രിത ശ്രമം നടന്നു. ഇതെല്ലാം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനായിരുന്നെന്നും അദ്ദേഹം ആരോപിക്കുന്നു. 

പുതിയ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടുത്തിയ പുസ്തകം അശ്വത്ഥാമാവ് വെറുമൊരു ആന ശനിയാഴ്ച പുറത്തിറങ്ങും
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !