അച്ഛന്റെ കടം തീർക്കാൻ മകൻ നൽകിയ പത്ര പരസ്യം വൈറൽ

0
അച്ഛന്റെ കടം തീർക്കാൻ മകൻ നൽകിയ പത്ര പരസ്യം വൈറൽ | Son's newspaper ad goes viral to pay off father's debt
തിരുവനന്തപുരം
|പ്രവാസിയായിരുന്ന ബാപ്പയെ നാൽപ്പത് വർഷങ്ങൾക്കു മുമ്പ് പണം നൽകി സഹായിച്ച ലൂയിസ് എന്ന വ്യക്തിയെ തെരഞ്ഞാണ് മകൻ നാസർ പത്രത്തിൽ പരസ്യം നൽകിയത്. കടം വീട്ടാൻ കഴിയാത്ത വിഷമത്തോടെ പിതാവ് അബ്ദുല്ല ലോകത്തു നിന്നും വിടവാങ്ങിയതോടെയാണ് നിറഞ്ഞ മനസോടെ അന്ന് സഹായിച്ച ലൂയിസിനെ തെരഞ്ഞ് മകൻ പരസ്യം നൽകിയത്. എന്നാൽ ജനുവരി 31ന് നൽകിയ പരസ്യം കണ്ടെത്തിയത് അഞ്ച് പേരാണ്.

1980കളിലാണ് പെരുമാതുറ മാടൻവിള സ്വദേശിയായിരുന്ന അബ്ദുല്ല ഗൾഫിലെത്തിയത്. ഏറെ അലഞ്ഞിട്ടും ജോലി ലഭിക്കാതായപ്പോൾ കൊല്ലം സ്വദേശിയായ ലൂയിസാണ് പണം നൽകി സഹായിച്ചത്. ആ പണം ഉപയോഗിച്ച് ജോലി അന്വേഷിച്ചിറങ്ങിയ അബ്ദുല്ലയ്ക്ക് ഒരു ക്വാറിയിൽ ജോലി ലഭിച്ചു. തുടർന്ന് മാറിത്താമസിച്ച അബ്ദുല്ലയ്ക്ക് ലൂയിസുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തി വിശ്രമജീവിതം നയിക്കുന്നതിനിടെ പഴയ കടത്തെക്കുറിച്ചും ലൂയിസിനെ നേരിട്ട് കണ്ട് കടം വീട്ടണമെന്ന ആഗ്രഹവും അബ്ദുല്ല മക്കളോട് പറഞ്ഞു. പലരോടും തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പത്രത്തിൽ പരസ്യം നൽകി. എന്നിട്ടും ലൂയിസിനെ കണ്ടെത്താനായില്ല.

ജോലി ഇല്ലാതിരുന്ന അവസ്ഥയിൽ തനിക്ക് താങ്ങായ സുഹൃത്തിനെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി കഴിഞ്ഞ 23നാണ് അബ്ദുല്ല വിടവാങ്ങിയത്. ആ കടം വീട്ടണമെന്ന് അന്ത്യാഭിലാഷമായി പിതാവ് അറിയച്ചതായി നാസർ പറഞ്ഞു. ഇപ്പോഴത്തെ വിലയനുസരിച്ച് 22,000രൂപയേ നൽകാനുള്ളു എങ്കിലും തന്റെ ബാപ്പയുടെ അവസാനത്തെ ആഗ്രഹം എങ്ങനെയെങ്കിലും നടത്തണമെന്നാണ് അബ്ദുല്ലയുടെ കുടുംബത്തിന്റെ ആഗ്രഹം. ലൂയിസിനെയോ അദ്ദേഹത്തിന്റെ സഹോദരൻ ബേബിയെയോ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാസർ വീണ്ടും പരസ്യം നൽകിയത്.

എന്നാൽ ഇവരാരും ലൂയിസല്ല എന്ന് അബ്ദുല്ലയുടെ ഒരു സുഹൃത്ത് തിരിച്ചറിഞ്ഞു. ലൂയിസിനെ കണ്ടെത്താൻ സഹായിക്കാമെന്ന് കൊല്ലത്തെ ഒരു കൗൺസലർ ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !