‘എന്റെ രക്തത്തിനായി ഓടി നടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ’; സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജലീല്‍

0
‘എന്റെ രക്തത്തിനായി ഓടി നടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ’; സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജലീല്‍ | ‘May God forgive those who ran for my blood’; Jalil after the revelation of the dream

തിരുവനന്തപുരം
: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിമര്‍ശകര്‍ക്ക് മറുപടിയുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ. ടി. ജലീല്‍. സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കുമെന്നും എന്റെ രക്തത്തിനായി ഓടി നടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെയെന്നും ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

“സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ? പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും,” ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ഒരു ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജലീലിനെക്കുറിച്ച് സ്വപ്ന പറഞ്ഞത്. “ജലീലുമായുള്ള ബന്ധം തികച്ചും ഔദ്യോഗികം മാത്രമാണ്. മതപരമായ കാര്യങ്ങള്‍ സംബന്ധിച്ച് അദ്ദേഹവുമായി ബന്ധപ്പെടാറുണ്ടായിരുന്നു. അനാഥാലയങ്ങളിലേക്കുള്ള സഹായങ്ങള്‍ക്കൊക്കെയായിട്ടാണത്,” സ്വപ്ന പറഞ്ഞു.

“മറ്റ് കാര്യങ്ങള്‍ക്ക് എല്ലാം ജലീല്‍ സര്‍ കോണ്‍സുല്‍ ജനറലുമായി നേരിട്ട് ബന്ധപ്പെടുകയായിരുന്നു. എനിക്ക് അതില്‍ റോളില്ല. അതുമായി ബന്ധപ്പെട്ട് എനിക്ക് ഒന്നുമറിയില്ല. അദ്ദേഹത്തിനെതിരായ മറ്റ് ആരോപണങ്ങളെല്ലാം അന്വേഷണസംഘം തന്നെ തെളിയിക്കട്ടെ,” സ്വപ്ന കൂട്ടിച്ചേര്‍ത്തു. എം. ശിവശങ്കറിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെയാണ് സ്വപ്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !