കോഴിക്കോട്: റോഡിൽ വാഹന പരിശോധനയ്ക്കിടെ വനിതാ എസ്.ഐ.യെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ എസ്.ഐ. പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. പൂവാട്ടുപറമ്പ് പുറക്കാവ് മീത്തൽ ഷെറിലിനെയാണ് (35) മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി 7.45-ഓടെ വെള്ളിപറമ്പ് ആറാംമൈലിനുസമീപമാണ് സംഭവം. വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിൽ വന്ന ഷെറിൽ എസ്.ഐ.യോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
തുടർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കവേ എസ്.ഐ.യും സംഘവും ജീപ്പിൽ ഷെറിലിനെ പിന്തുടർന്നു. ഒരുകിലോമീറ്ററോളം ബൈക്കിനെ പിന്തുടർന്നാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !