വളാഞ്ചേരി : മരച്ചീനിയിൽ നിന്നും പഴവർഗ്ഗങ്ങളിൽ നിന്നും മദ്യം ഉൽപാദിപ്പിക്കാനും ഐ.ടി പാർക്കുകളിൽ ബാറുകൾ തുടങ്ങാനടക്കമുള്ള സർക്കാരിൻ്റെ 'മദ്യോദാ രവൽക്കരണ' നയത്തിനെതിരെ ലഹരി നിർമാർജ്ജന സമിതി മുഖ്യമന്ത്രിക്ക് 'ഒരു ലക്ഷം പ്രതിഷേധ കത്തുകളും ഇ.മെയിലുകളും അയക്കുന്ന സമര പരിപാടികളുടെ ഭാഗമായി എൽ. എൻ. എസ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തുകൾ അയച്ചു. പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ വസീമ വേളേരി ഉദ്ഘാടനം ചെയ്തു.സർക്കാറിൻ്റെ പുതിയ മദ്യനയം യുവാക്കളേയും കുഞ്ഞുങ്ങളേയും സ്ത്രീകളേയും ലഹരിയുടെ പിടിയിലേക്ക് എത്തിക്കുമെന്നും വലിയ സാമൂഹിക വിപത്തിലേക്കാണ് കേരളം പോകുന്നതെന്നും ഇതിനെതിരെ പൊതു സമൂഹം ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
എൽ.എൻ.എസ്.കോട്ടക്കൽമണ്ഡലം പ്രസിഡൻ്റ്
അബ്ദു റഹിമാൻ എന്ന കുഞ്ഞിപ്പ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കോമു മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത്
വൈസ്പ്രസിഡൻ്റ് കെ.ടി. ആസാദ് ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, വളാഞ്ചേരി നഗരസഭ വൈസ്ചെയർപേഴ്സൺ റംല മുഹമ്മദ്, കൗൺസിലർ ഷാഹിന റസാക്ക്, എൽ.എ ൻ.എസ് ജില്ലാ സെക്രട്ടറി അഷ്റഫ് കോടിയിൽ, മണ്ഡലം സെക്രട്ടറി കുഞ്ഞാപ്പു കരേക്കാട്, കെ.എം. അസൈനാർ,ഷാനവാസ് തുറക്കൽ,
കുഞ്ഞിപ്പ നന്മ, മുജീബ് പ്രവാസി
നൂറുൽ ആബിദ് നാലകത്ത് , പി. ദാമോദരൻ ,ടി.മുഹമ്മദ് . കെ.ടി. അദീദ് കാവുംപുറം , യൂസഫ് വെണ്ടല്ലൂർ , എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !