പോലീസ് സ്റ്റേഷനിൽ കയറി എസ്.ഐ യെ ആക്രമിച്ച കേസ്; വളാഞ്ചേരിയിൽ രണ്ട് പേർ അറസ്റ്റിൽ

1

പോലീസ് സ്റ്റേഷനിൽ കയറി SI യെ ആക്രമിച്ച കേസ്;  വളാഞ്ചേരിയിൽ രണ്ട് പേർ അറസ്റ്റിൽ | Case of assault on SI at police station; Two arrested in Valancherry

വളാഞ്ചേരി
: ക്വാറി മാഫിയക്കെതിരെ നടപടിയെടുത്തതിന് പൊലീസ് സ്റ്റേഷനിൽ കയറി എസ്.ഐയെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. കരേക്കാട് സി.കെ പാറ സ്വദേശി പൊൻമാകുഴിയിൽ ഉണ്ണികൃഷ്ണൻ (52), മകൻ നവീൻകൃഷ്ണൻ (23) എന്നിവരെയാണ് വളാഞ്ചേരി സി.ഐ. കെ.ജെ ജിനേഷ് അറസ്റ്റ് ചെയ്തത്. 

അനധികൃത ചെങ്കൽ ഖനനത്തിനെതിരെയുള്ള നടപടിയുടെ ഭാഗമായി വളാഞ്ചേരി പൊലീസ് പുറമണ്ണൂർ ഭാഗത്ത് നിന്നും മൂന്ന് ടിപ്പർ ലോറികൾ പിടികൂടിയിരുന്നു. ഇതിൽ പ്രകോപിതനായ ലോറി ഡ്രൈവർ ഉണ്ണികൃഷ്ണനും മകനും കഴിഞ്ഞ ദിവസം വൈകിട്ട് സ്റ്റേഷനിലെത്തി പൊലീസുകാർക്കെതിരെ അസഭ്യം പറയുകയും എസ്.ഐയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. അക്രമത്തിൽ എസ്.ഐയുടെ കൈയ്ക്ക് പരുക്കേറ്റു. പൊലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ തുടങ്ങി അഞ്ചോളം വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ്സെടുത്തിയിരിക്കുന്നത്. 

തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.ക്വാറി മാഫിയക്കു എതിരെ കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 21 വാഹനങ്ങൾ ആണ് വളാഞ്ചേരി പോലീസ് പിടികൂടിയിട്ടുള്ളത്. ഇനിയുള്ള ദിവസങ്ങളിൽ അനധികൃത ക്വാറികൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

1Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !