തിരുവനന്തപുരം: എല്ലാ സ്കൂള്‍ അധ്യാപകര്‍ക്കും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാര്‍ശ.
കെ കെ ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടേതാണ് ശുപാര്‍ശ. എല്‍ പി, യുപി, ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റം നടത്തുന്നത് പരിഗണിക്കണം.
കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതി ശുപാര്‍ശയില്‍ നിര്‍ദേശിക്കുന്നത്. ഈ അധ്യയനവര്‍ഷം തന്നെ ഇംഗ്ലീഷ് അധ്യാപകര്‍ ഇല്ലാത്ത സ്കൂളുകളില്‍ തസ്തികനിര്‍ണയം നടത്തി നിയമനം നടത്തണം. കായികവിദ്യാഭ്യാസത്തിനും നടപടിവേണം.
കംപ്യൂട്ടര്‍, ഐടി പഠനത്തിന് സെക്കൻഡറി തലത്തിലും സ്ഥിരാധ്യാപകരെ നിയമിക്കുന്നത് പരിശോധിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. നിലവില്‍ ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്കു മാത്രമാണ് നിര്‍ബന്ധിത സ്ഥലംമാറ്റമുള്ളത്. ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്ക് മൂന്നുവര്‍ഷം കൂടുമ്ബോള്‍ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റമുണ്ടാവും.
Content Highlights: School teachers should be transferred every five years; Recommendation of Legislative Committee
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !