തൃശൂര്‍: വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് നടി ദിവ്യപ്രഭയുടെ മൊഴി രേഖപ്പെടുത്തി.
തൃശൂര്‍ സ്വദേശിയായ ആന്റോയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
മുംബൈ-കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മദ്യലഹരിയില്‍ ആയിരുന്ന സഹയാത്രികന്‍ അടുത്ത് വന്നിരുന്ന് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. ചൊവ്വാഴ്ച വൈകീട്ട് 7.20-ന് നെടുമ്ബാശ്ശേരിയിലെത്തിയ എയര്‍ ഇന്ത്യാ വിമാനത്തില്‍ വച്ചാണ് യുവനടിക്ക് ദുരനുഭവമുണ്ടായത്.
യാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന സഹയാത്രികന്‍ അനാവശ്യമായി വാക്കുതര്‍ക്കം നടത്തിയെന്നും ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നുമാണ് പരാതി.വിമാനത്തില്‍ വച്ച് തന്നെ വിഷയം എയര്‍ ഹോസ്റ്റസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സഹയാത്രികനെതിരെ നടപടിയെടുക്കാതെ തന്നെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ഉണ്ടായതെന്നും നടി പരാതിയില്‍ ആരോപിക്കുന്നു. പൊലീസിന് പരാതി നല്‍കാനായിരുന്നു എയര്‍ഇന്ത്യ അധികൃതരുടെ നിര്‍ദേശം.കൊച്ചിയിലെത്തിയ ശേഷം നെടുമ്ബാശേരി പൊലീസില്‍ പരാതി നല്‍കി.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും, ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.
Content Highlights: A native of Thrissur misbehaved with the young actress on the plane; Arrest immediately
ഏറ്റവും പുതിയ വാർത്തകൾ:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !