ഫുജൈറ: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6.15-നാണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോ മീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുജൈറയിലെ ദിബ്ബ മേഖലയാണ് പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 1.6 രേഖപ്പെടുത്തിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഭൂചലനത്തില്‍ ഒരിടത്തും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും ശക്തി കുറഞ്ഞ ഭൂചലനമാണ് ഉണ്ടായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തില്‍ രണ്ടോ മൂന്നോ ഭൂചനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് ഭൂരിഭാഗവും ആളുകള്‍ക്ക് അനുഭവപ്പെടില്ലെന്നും സെൻസറുകള്‍ വഴിയാണ് അവ കണ്ടെത്തുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കന്ദ്രം വ്യക്തമാക്കി.
Source:👇
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Light earthquake in Fujra, UAE; No damage anywhere
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !