രാഷ്ട്രീയ സ്വയംസേവക് സംഘ് അഥവാ RSSന്റെ 100 വർഷത്തെ ചരിത്രം പറയുന്ന ചിത്രവുമായി ‘വൺ നേഷൻ’ (One Nation) എന്ന സിനിമ ഒരുങ്ങുന്നു. പ്രിയദർശൻ, വിവേക് രഞ്ജൻ അഗ്നിഹോത്രി ഉൾപ്പെടെ ആറ് സംവിധായകരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്തോളജി രൂപത്തിൽ പുറത്തിറങ്ങാനാണ് സാധ്യത. സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. RSSകുപ്പായത്തിൽ മുഖം തരാതെ തിരഞ്ഞു നിൽക്കുന്ന ഒരാളുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക്.
ഇക്കൊല്ലം ജനുവരിയിൽ വിവേക് രഞ്ജൻ അഗ്നിഹോത്രിയാണ് ഇങ്ങനെയൊരു ചിത്രം വരുന്ന വിവരം ട്വീറ്റിലൂടെ വെളിപ്പെടുത്തിയത്. ശേഷം ചില ദേശീയ മാധ്യമങ്ങളുടെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ മോഹൻലാൽ, കങ്കണ റണൗത്ത് എന്നിവർ കാസ്റ്റിന്റെ ഭാഗമാകും എന്നും പരാമർശമുണ്ടായി. ഇതിൽ സ്ഥിരീകരണം ലഭ്യമല്ല.
‘കശ്മീർ ഫയൽസ്’ എന്ന സിനിമ സംവിധാനം ചെയ്ത വിവേക് രഞ്ജൻ അഗ്നിഹോത്രി ഏറെ വിവാദം നേരിട്ടിരുന്നു. RSSന്റെ സ്ഥാപകദിനവുമായി ബന്ധപ്പെട്ടാണ് ചിത്രം ഒരുങ്ങുക എന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശിന്റെ ട്വീറ്റിൽ പറയുന്നു.
ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ, മജു ബൊഹാര, സഞ്ജയ് പുരൺ സിംഗ് ചൗഹാൻ എന്നിവരാണ് ഈ പ്രജക്ടിലെ മറ്റു സംവിധായകർ.
Source:
SIX NATIONAL AWARD WINNERS COME TOGETHER TO CELEBRATE 100 YEARS OF RSS… To celebrate the momentous occasion of the foundation day of #RSS, six #NationalAward winners come together for a series - titled #OneNation / #EkRashtra…
— taran adarsh (@taran_adarsh) October 24, 2023
⭐️ #Priyadarshan
⭐️ #VivekRanjanAgnihotri
⭐️ Dr… pic.twitter.com/kfQVeV496b
Content Highlights: Film 'One Nation' tells 100 years history of RSS; Six directors including Priyadarshan
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !