കൊച്ചി: സൗദി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച വ്‌ളോഗര്‍ 'മല്ലു ട്രാവലര്‍ ' ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷാക്കിര്‍ സുബാന്‍ പ്രതികരിച്ചു.
'നിരപരാധിയാണ്. പേടിക്കേണ്ട ആവശ്യമില്ല. കോടതിയില്‍ തെളിയിക്കും. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. ജീവിതം കോടതിയുടെ കനിവിലാണ്. ഒരു മാസം മുമ്പ് മകന് വാങ്ങിയ ടോയ് ഇപ്പോഴും കൈയ്യിലുണ്ട്. കേസിനെ നേരിടും. സ്റ്റേഷനിലേക്കാണ് പോകുന്നത്. പാസ്‌പോര്‍ട്ട് കൈമാറും. പൊലീസിന്റേയും കോടതിയുടേയും നിര്‍ദേശപ്രകാരം മറ്റ് കാര്യങ്ങള്‍ നീക്കും.' ഷാക്കിര്‍ സുബാന്‍ പറഞ്ഞു.
അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യുട്യൂബര്‍ തന്നെ പീഡിപ്പിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിലാണ് കേസ്. യുവതി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 18നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
കേസില്‍ ഹൈക്കോടതി ഷാക്കിര്‍ സുബാന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം പാസ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. സംസ്ഥാനം വിട്ട് പോകരുത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദേശത്തുള്ള ഷാക്കിര്‍ സുബാന്‍ 25ന് നാട്ടിലെത്തുമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ കൊച്ചിയിലെത്തിയത്.
Content Highlights: Vlogger Shakir, who got bail in the case of torturing a Saudi woman, reached Kochi
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !