സമസ്ത പ്രസിഡണ്ട് പതാക ഉയർത്തി... അത്തിപ്പറ്റ ഉസ്താദ് അഞ്ചാം ഉറൂസിന് ഉജ്ജ്വല തുടക്കം..

0

വളാഞ്ചേരി:
23 മുതൽ 28 വരെ അത്തിപ്പറ്റയിൽ വെച്ചു നടക്കുന്ന പ്രമുഖ സൂഫിവര്യനും അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിന്റെ സ്ഥാപകനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ അഞ്ചാം  ഉറൂസിന് ഉജ്ജ്വല  തുടക്കം.
തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ  പതാക ഉയർത്തിയതോടെയാണ്  ഉറൂസ് മുബാറക്കിന് തുടക്കം കുറിച്ചത്.

തുടർന്ന് നടന്ന സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. 
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.
സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി.അബ്ദുൽവാഹിദ് മുസ് ലിയാർ ആമുഖ ഭാഷണം നിർവഹിച്ചു.

കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, സയ്യിദ് പൂക്കോയ തങ്ങൾ കടമ്പുഴ,കുഞ്ഞുമുഹമ്മദ് ഹാജി ബഹ്റൈൻ,മൂസ മുസ് ലിയാർ വളയംകുളം,കെ.എസ്.എ തങ്ങൾകുളമംഗലം,ഇ.കെ. മൊയ്തീൻ ഹാജി പല്ലാർ,ടീ ടൈം ബഷീർ,സയ്യിദ് കാസിം കോയ തങ്ങൾ എടയൂർ,സയ്യിദ് ഹുസൈൻ കോയ തങ്ങൾ,മൂസ ഹാജി കാടാമ്പുഴ,സി.പി.ഹംസ ഹാജി അത്തിപ്പറ്റ,ഇ.കെ. ബക്കർ,അഷ്റഫ് വളാഞ്ചേരി,ആലിയ നിസാർ,പട്ടാര അഷ്റഫ്,മുഹമ്മദ് പുറമേരി,അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ വല്ലപ്പുഴ,സൈതലവി മുസ്‌ലിയാർവാണിയം കുളം,ആർ.വി.കുട്ടി ഹസൻ ദാരിമി,ഡോ.എൻ. മുഹമ്മദലി,എ.പി. സബാഹ് തുടങ്ങിയവർ സംസാരിച്ചു.സ്വലാത്ത് മജ്‌ലിസിന് വി.പി പൂക്കോയ തങ്ങൾ  അലവി കാടാമ്പുഴ, ഫള്ൽ തങ്ങൾ മേൽമുറി, യു.കുഞ്ഞാലു ബാഖവി വെങ്ങാട്,ഇ.കെ. മൊയ്‌ദീൻ ഹാജി പല്ലാർ തുടങ്ങിയവർ നേതൃത്വം നൽകി.
'ഹൽഖത്തുദിക്ർ' ആത്മീയ സദസും നടത്തി.'സ്മരണീയം' സെഷന് സയ്യിദ് ഒ.എം.എസ് തങ്ങൾ നിസാമി  മേലാറ്റൂർ എന്നിവർ നേതൃത്വം നൽകി.

 മതപ്രഭാഷണസദസ്സ് പാണക്കാട് റഷീദലി  ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

. നൗഷാദ് ബാഖവി ചിറയിൻകീഴ് മതപ്രഭാഷണം നടത്തി.

ഫത്ഹുൽ ഫത്താഹിന് കീഴിൽ നടന്ന മീലാദ് വിളംബര റാലിയിൽ ആദ്യ മൂന്ന് സ്ഥാനം നേടിയ മദ്‌റസ-ദർസ്-അറബി കോളജുകൾക്കുള്ള സമ്മാനവിതരണം സയ്യിദ് റഷീദലി  ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

Content Highlights: Samasta President hoisted the flag... Athipatta Ustad 5th Urus started brightly..

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !