ബിജു മേനോന്‍ പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് തുണ്ട്. ഇപ്പോള്‍ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ലഭിക്കും.
ബിജു മോനൊനൊപ്പം ഷൈന്‍ ടോം ചാക്കോ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. നവാഗതനായ റിയാസ് ഷെരീഫ് ആണ് ചിത്രത്തിന്റെ കഥ സംവിധാനം. ഫെബ്രുവരി 16ന് തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തല്ലുമാല, അയല്‍വാശി എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് ഉസ്മാന്‍ ഒരുക്കുന്ന 'തുണ്ടില്‍' ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിര്‍മ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കുന്നത് സംവിധായകന്‍ റിയാസ് ഷെരീഫ്, കണ്ണപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Biju Menon movie in Tund OTT; Watch on Netflix
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !