എടപ്പാൾ :വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് ബഹുനില കെട്ടിടം ഉയരുന്നു. മൂന്നുകോടി രൂപ ചെലവിൽ 10000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിട നിർമ്മാണം. മൂന്നു നിലകളിലായുള്ള കെട്ടിടത്തിന്റെ ജോലികൾ രണ്ടു വർഷത്തിനകം പൂർത്തീകരിക്കും. മീറ്റിംഗ് ഹാൾ, ഭരണ സമിതി അംഗങ്ങൾക്ക് പ്രത്യേകം ക്യാബിനുകൾ, പൊതുജനങ്ങൾക്ക് സേവനങ്ങൾ മെച്ചപ്പെട്ട രീതിയിൽ നൽകുന്നതിന് ജീവനക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ, ലിഫ്റ്റ് തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് പുതിയ കെട്ടിടം .സഫ്കോ കൺസ്ട്രക്ഷൻസ് ആണ് നിർമ്മാണം നടത്തുന്നത്. കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് നിർവഹിച്ചു. മുൻ പ്രസിഡണ്ട് കഴുങ്ങിൽ മജീദ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് ഫസീല സജീബ് ,ഹസൈനാർ നെല്ലിശ്ശേരി, ദിലീപ് എരുവപ്ര ,സെക്രട്ടറി രാജലക്ഷ്മി അസിസ്റ്റൻറ് സെക്രട്ടറി കെ .ആർ .റെജി, ഇബ്രാഹിം മൂതൂർ, ഭാസ്കരൻ വട്ടംകുളം, പത്തിൽ അഷറഫ്, സി. എം. ഷാജി ,അസിസ്റ്റൻറ് എൻജിനീയർ റഫീഖ്, ഇ .പി ഷൗക്കത്തലി തുടങ്ങിയവർ പ്രസംഗിച്ചു.
Content Summary: A new multi-storied building is coming up for Vattamkulam Panchayat.. The cost is three crore rupees.. State-of-the-art systems
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !