കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജിൽ തൊഴിൽ മേള നാളെ.. പങ്കെടുക്കുന്നത് ഇരുപതോളം കമ്പനികൾ

0

കേരള സർക്കാരിന്റെ ഫ്ലാഗ്ഷിപ് പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷൻ (KKEM) തൊഴിലന്വേഷകർക്കായി 20 ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിനായി സജ്ജമാക്കിയിട്ടുള്ള ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം(DWMS) എന്ന പ്ലാറ്റ്ഫോം വഴിയും, DWMS കണക്ട് മൊബൈൽ ആപ്ലിക്കേഷനും വഴിയാണ് തൊഴിലന്വേഷകർ താല്പര്യമുള്ള തൊഴിലവസരങ്ങൾക്ക് അപേക്ഷിക്കുന്നതും, ഇന്റർവ്യൂകളിൽ പങ്കെടുക്കാൻ വേണ്ട ക്യൂറേഷൻ സേവനങ്ങളും, നൈപുണ്യ വികസന പരിശീലനങ്ങളും നേടുന്നതും.

ആഗോള തൊഴിൽ മാറ്റങ്ങൾക്കനുസൃതമായി രംഗത്ത് മാറുന്ന സംഭവിച്ചുകൊണ്ടിരിക്കുന്ന തൊഴിൽമേഖലയെപ്പറ്റിയുള്ള അവബോധം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്തുവരുന്ന വിദ്യാർത്ഥികളിൽ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഇതിനായി KKEM 2022ൽ ആരംഭിച്ച ക്യാമ്പയിനാണ് കണക്ട് കരിയർ ടു ക്യാമ്പസ് (CCC )

 അക്കാദമിക രംഗത്തെയും തൊഴിൽ മേഖലയെയും ബന്ധിപ്പിക്കുന്ന 
എല്ലാ സർക്കാർ-സർക്കാരിതര സംവിധാനങ്ങളെ കോർത്തിണക്കിയുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ഈ ക്യാമ്പയിനോടനു
ബന്ധമായി നടന്നുവരുന്നത്.

ടെക്നിക്കൽ സ്ഥാപനങ്ങളിലെ ഈ വർഷത്തെ ccc പ്രവർത്തനങ്ങൾ ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലയിൽ നടപ്പിലാക്കി വരുന്നത്. ക്യൂറേഷൻ സേവനങ്ങളും, ഇൻഡസ്ടറി കണക്ട് പ്രോഗ്രാമുകളും വിദ്യാർത്ഥികൾക്ക് ഇതിന്റെ ഭാഗമായി ലഭ്യമാക്കിയിരുന്നു.

 ഇതിന്റെ അവസാനഘട്ടം എന്ന നിലയിലാണ് പ്ലേസ്മെന്റ് ഡ്രൈവുകൾ നടത്തുന്നത്. MES കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കുറ്റിപ്പുറം ഉൾപ്പെടുന്ന ക്ലസ്റ്ററിന്റെ പ്ലേസ്മെന്റ് ഡ്രൈവ് ആണ് 16 മാർച്ച് 2024ന് MES ക്യാമ്പസ്സിൽ വെച്ച് നടത്തുന്നതെന്ന് കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

20ഓളം കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്. ഈ ക്ലസ്റ്റർന്റെ ഭാഗമായുള്ള കോളേജുകളിൽ നിന്ന് DWMSൽ രജിസ്റ്റർ ചെയ്യുകയും, ക്യൂറേഷൻ സേവനങ്ങൾ പൂർത്തിയാക്കുകയും ചെയ്ത അവസാന വർഷ വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണന്നും കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് ചെയർമാൻ ഹബീബുള്ള കെ.വി ,പ്രിൻസിപ്പാൾ ഡോ.റഹ്മത്തുന്നീസ.ഐ, പ്ലേസ്മെൻറ് ഓഫീസർ ഡോ.ബിന്ദു ആൻ്റോ, വിഷ്ണു ടി.വി, പ്രൊഫ.ബാലചന്ദ്രൻ കെ.പി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Content Summary: Kutippuram MES Engineering College will have a job fair tomorrow.. Twenty companies will be participating

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !