തൃശൂര്‍: പെട്രോൾ പമ്പിൽ തീപിടിത്തം. ഇന്ന് രാവിലെ 11 മണിയോടെ വടക്കാഞ്ചേരി വാഴക്കോടാണ് സംഭവം. ആളിപ്പടർന്ന തീ വളരെ പെട്ടെന്ന് അണയ്‌ക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
മഴയത്ത് പമ്പിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിൽ പെട്രോൾ കലർന്നിരുന്നു. ദിവസങ്ങളായി മഴ പെയ്യുന്നത് കാരണം ഈ വെള്ളം പമ്പിന് മുപ്പത് മീറ്റർ മാറിയുള്ള പച്ചക്കറി കടയുടെ മുന്നിൽ ഒഴുകിയെത്തിയിരുന്നു. അവിടെ ചെറിയ കുഴി രൂപപ്പെട്ട് നിറയെ വെള്ളം കെട്ടിക്കിടന്നിരുന്നു. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന ആരോ സിഗററ്റ് വലിച്ച് കുറ്റി വെള്ളത്തിൽ എറിഞ്ഞതിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്.
വെള്ളത്തിലെ പെട്രോളിന് തീപിടിച്ച് പമ്പിലേക്ക് എത്തുകയായിരുന്നു. വളരെ പെട്ടെന്ന് അണക്കാനായതിനാലാണ് വൻ ദുരന്തം ഒഴിവായത്. പമ്പിൽ എത്തിയ ടാങ്കറിന്റെ ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു തീപിടിത്തം. എന്നാൽ, സ്ഥലത്തെത്തിയ ഒരു സ്വകാര്യ ബസ് ഡ്രൈവർ പെട്ടെന്ന് ടാങ്കർ പമ്പിൽ നിന്ന് മാറ്റി ദുരന്തം ഒഴിവാക്കുകയായിരുന്നു. വാതക ഇന്ധന പമ്പും ഇവിടെയുണ്ട്.
വാഴക്കോട് വലിയപറമ്പിൽ നൗഷാദിന്റെ കടയിലെ പച്ചക്കറി തീപിടിത്തത്തിൽ നശിച്ചു. പമ്പിലേക്ക് പടർന്ന തീ വാൽവുകൾക്ക് മുകളിലൂടെയും കത്തി. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീ അണച്ചതിനാൽ പ്രധാന ടാങ്കുകളിലേക്ക് പടർന്നില്ല.
Video:
വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോള്‍ പമ്പില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്ക്ക് pic.twitter.com/oIfbxwSHpJ
— Mediavision LIVE 𝕏 (@MediavisiontvHD) July 23, 2024
Content Summary: A fire broke out at a petrol pump while refueling vehicles; The accident was avoided by accident; Video
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !