കുവെെറ്റ് സിറ്റി: വിവാഹം കഴിഞ്ഞ് മൂന്ന് മിനിട്ടിനുള്ളില്‍ ദമ്ബതികള്‍ വിവാഹമോചനം നേടിയതായി റിപ്പോർട്ട്. കുവെെറ്റില്‍ വിവാഹ ചടങ്ങിന് ശേഷം പുറത്തേക്ക് ഇറങ്ങുമ്ബോള്‍ വരൻ വധുവിനെ അപമാനിച്ചെന്നരോപിച്ചാണ് വിവാഹമോചനം നേടിയത്.
വിവാഹത്തിന്റ ഔപചാരിക നടപടിക്രമങ്ങള്‍ അവസാനിപ്പിച്ച് ദമ്ബതികള്‍ കോടതിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് വധു കാലിടറി വീണു.
പിന്നാലെ വധുവിനെ വിവേകശൂന്യമായി പെരുമാറുന്നുവെന്ന് പറഞ്ഞ് വരൻ കളിയാക്കി. ഇത് കേട്ട് പ്രകോപിതയായ യുവതി വിവാഹം ഉടൻ റദ്ദാക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിവാഹം കഴിച്ച് മൂന്ന് മിനിട്ടിനുള്ളില്‍ ദമ്ബതികള്‍ വിവാഹമോചനം നേടുകയായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ വിവാഹമാണിതെന്ന് പറയപ്പെടുന്നു.
2019ല്‍ നടന്ന ഈ സംഭവം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയാണ്. നിരവധി പേർ സംഭവത്തില്‍ പ്രതികരണം അറിയിക്കുന്നുണ്ട്. ‘ഞാൻ ഒരു വിവാഹത്തിന് പോയി. വരൻ തന്റെ പ്രസംഗത്തിനിടെ വധുവിനെ പരിഹസിച്ചു. ഈ സ്ത്രീ ചെയ്തത് പോലെ അപ്പോള്‍ തന്നെ ബന്ധം വേർപെടുത്തണമായിരുന്നു’,- ഒരു ഉപയോക്താവ് തന്റെ എക്സ് പേജില്‍ അഭിപ്രായപ്പെട്ടു. നിരവധി പേർ വധുവിനെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്.
2004ല്‍ യുകെയില്‍ ഒരു ദമ്ബതികള്‍ വിവാഹം കഴിഞ്ഞ് 90 മിനിട്ടുകള്‍ക്ക് ശേഷം വിവാഹമോചനത്തിന് അപേക്ഷിച്ചതായി റിപ്പോർട്ടുണ്ട്. വധുവിന്റെ സുഹൃത്തുകളുമായി വരൻ ഗ്ലാസ് ടോസ്റ്റ് ചെയ്തതില്‍ പ്രകോപിതയായ യുവതി ആഷ്ട്രേ എടുത്ത് വരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പിന്നാലെ വധു വിവാഹമോചന അപേക്ഷ സമർപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Source:
Content Summary: Divorce within three minutes of marriage
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !